ന്യൂഡൽഹി : വൈവാഹിക ബലാൽസംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളിലെ വാദം കേൾക്കൽ സുപ്രീംകോടതി നീട്ടിവച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മൂന്നംഗ ബെഞ്ചാണ് ഇപ്പോൾ വാദം കേൾക്കുന്നത്. ചന്ദ്രചൂഡ് അടുത്തമാസം 10ന് വിരമിക്കാനിരിക്കുകയാണ്. അതിനു മുൻപ് വാദം പൂർത്തിയാക്കി വിധി പുറപ്പെടുവിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് കേസ് മാറ്റിയത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ ചന്ദ്രചൂഡ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. വിശദമായ വാദത്തിന് അഭിഭാഷകരും സമയം ആവശ്യപ്പെട്ടു. വൈവാഹിക ബലാൽസംഗക്കുറ്റത്തിൽ നിന്ന് ഭർത്താവിനെ ഒഴിവാക്കുന്ന, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 375ന്റെ അനുബന്ധ വ്യവസ്ഥയാണ് ഹർജികളിൽ ചോദ്യം ചെയ്യുന്നത്.
Source link