KERALAM

പ്രശാന്തനെതിരെ ഇ.ഡിക്ക് പരാതി

കൊച്ചി: ടി.വി.പ്രശാന്തന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും അഭിഭാഷകനുമായ കുളത്തൂർ ജയ്‌സിംഗ് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് പരാതി നൽകി. കണ്ണൂർ മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യനായ പ്രശാന്തന് കുറഞ്ഞ വേതനമാണുള്ളത്. ജോലി അപേക്ഷയിൽ വരുമാനം കുറഞ്ഞ കുടുംബമെന്നാണ് പറയുന്നത്. പ്രശാന്തന് പമ്പ് ആരംഭിക്കാനുള്ള തുക എവിടെനിന്ന് ലഭിച്ചെന്ന് അന്വേഷിക്കണം. ഇക്കാര്യത്തിൽ സംസ്ഥാന വിജിലൻസ് അന്വേഷണം പ്രഹസനമാക്കിയതിനാലാണ് ഇ.ഡിയെ സമീപിക്കുന്നതെന്നും പരാതിയിൽ പറയുന്നു.


Source link

Related Articles

Back to top button