KERALAMLATEST NEWS
സത്യൻ മൊകേരി ഇന്ന് പത്രിക നൽകും
കൽപ്പറ്റ:വയനാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് പത്രിക സമർപ്പിക്കും. രാവിലെ ഓൻപത് മണിക്ക് കൽപ്പറ്റ സഹകരണ ബാങ്ക് പരിസരത്ത് നിന്ന് റോഡ് ഷോ ആയാണ് പ്രതികാ സമർപ്പണത്തിന് സ്ഥാനാർത്ഥിയെത്തുക. 10.30ന് പത്രിക സമർപ്പിച്ച ശേഷം ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ എൽ.ഡി.എഫ് കൺവെൻഷൻ നടക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എൽ.ഡി.എഫ് കൺവീനർ ടി പി രാമകൃഷ്ണൻ, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ, മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
Source link