KERALAM

ഭൂമി തരംമാറ്റം: സ്പെഷ്യൽ അദാലത്ത് 25 മുതൽ

ശ്രീകുമാർപള്ളീലേത്ത് | Wednesday 23 October, 2024 | 12:00 AM

തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിന് കുടിശികയായി കിടക്കുന്ന ഓൺലൈൻ അപേക്ഷകൾ തീർപ്പാക്കാനുള്ള സ്പെഷ്യൽ അദാലത്തുകൾ 25 മുതൽ നവംബർ 15വരെ നടത്തും. 78 താലൂക്കുകളിലായി സംഘടിപ്പിക്കുന്ന അദാലത്തിൽ 2,14,570 അപേക്ഷകൾ തീർപ്പാക്കും. കോഴിക്കോടാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ തീർപ്പാക്കുക-15,497.

അദാലത്ത് ഷെഡ്യൂൾ: ഒക്ടോബർ 25ന് കണ്ണൂർ, കോട്ടയം, കുന്നംകുളം, അട്ടപ്പാടി, തിരൂരങ്ങാടി, താമരശ്ശേരി, മാനന്തവാടി, വെള്ളരിക്കുണ്ട്. 26ന് തലപ്പിള്ളി, ചിറ്റൂർ, കൊണ്ടോട്ടി, വടകര, വൈത്തിരി, തളിപ്പറമ്പ്, മഞ്ചേശ്വരം. 28ന് കുന്നത്തൂർ, തൊടുപുഴ,മുകുന്ദപുരം,ആലത്തൂർ, പൊന്നാനി, കൊയിലാണ്ടി,സുൽത്താൻബത്തേരി, കാസർകോട്. 29ന് അമ്പലപ്പുഴ, ഇടുക്കി, നിലമ്പൂർ,കോഴിക്കോട്. 30ന് കോന്നി, കാഞ്ഞിരപ്പള്ളി, പീരുമേട്, കുട്ടനാട്, ചാലക്കുടി, പട്ടാമ്പി, ഏറനാട്.

നവംബർ ഒന്നിന് ചാവക്കാട്, മണ്ണാർക്കാട്. 2ന് മീനച്ചിൽ, തൃശൂർ, പാലക്കാട്, തിരൂർ, തലശേരി. 4ന് പത്തനാപുരം, വൈക്കം. 5ന് നെയ്യാറ്റിൻകര, ഉടുമ്പൻചോല, ചങ്ങനാശേരി,പുനലൂർ, മാവേലിക്കര. 6ന് നെടുമങ്ങാട്, പയ്യന്നൂർ. 7ന് ചിറയിൻകീഴ്, കൊടുങ്ങല്ലൂർ, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, മൂവാറ്രുപുഴ, ഇരിട്ടി. 8ന് വർക്കല, ദേവികുളം, പെരിന്തൽമണ്ണ, ഒറ്റപ്പാലം, കോതമംഗലം. 11ന് കാട്ടാക്കട, കൊല്ലം, റാന്നി, കൊച്ചി. 12ന് തിരുവനന്തപുരം, കോഴഞ്ചേരി, കാർത്തികപ്പള്ളി, കുന്നത്തുനാട്. 13ന് മല്ലപ്പള്ളി, ആലുവ. 14ന് കരുനാഗപ്പള്ളി. തിരുവല്ല, ചേർത്തല, പരവൂർ. 15ന് കണയന്നൂർ.

തീർപ്പാക്കുന്നവ

1,12,808

ഫോം5 പ്രകാരമുള്ള അപേക്ഷകൾ

(ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ)

1,03,311

ഫോം6 പ്രകാരമുള്ള അപേക്ഷകൾ

(തരംമാറ്രത്തിന് 50 സെന്റുവരെ)

(ഇതിനുപുറമെ ഫോം7, 9 അപേക്ഷകളുമുണ്ട്)


Source link

Related Articles

Back to top button