വാള്‍മാര്‍ട്ട് സ്റ്റോറില്‍ ഇന്ത്യന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി


ഒട്ടാവ : കാനഡയിലെ ഹാലിഫാക്സ് നഗരത്തിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 19 വയസ്സുള്ള ഇന്ത്യന്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെതെന്ന് ഹാലിഫാക്സ് റീജിണല്‍ പോലീസ് അറിയിച്ചു.വാള്‍മാര്‍ട്ട് സ്റ്റോറില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. യുവതി സിഖ് സമുദായംഗമാണെന്ന് മാരിടൈം സിഖ് സൊസൈറ്റി സ്ഥിരീകരിച്ചു. മറ്റ് കൂടുതല്‍ വിവരങ്ങളൊന്നും പോലീസോ സ്റ്റോര്‍ അധികൃതരോ പുറത്ത് വിട്ടിട്ടില്ല.


Source link

Exit mobile version