‘നിങ്ങളുടെ ഓറഞ്ച് പരിശോധിക്കൂ’; ഡൽഹി മെട്രോയുടെ സ്തനാർബുദ അവബോധ പരസ്യം വിവാദത്തിൽ

സ്തനങ്ങളെ ഓറഞ്ചുമായി താരതമ്യപ്പെടുത്തി; ഡൽഹി മെട്രോയുടെ സ്തനാർബുദ അവബോധ പരസ്യം വിവാദത്തിൽ-Breast Cancer Awareness | Delhi Metro | Orange | Latest News | Manorama News
‘നിങ്ങളുടെ ഓറഞ്ച് പരിശോധിക്കൂ’; ഡൽഹി മെട്രോയുടെ സ്തനാർബുദ അവബോധ പരസ്യം വിവാദത്തിൽ
ഓൺലൈൻ ഡെസ്ക്
Published: October 23 , 2024 06:14 PM IST
1 minute Read
ഡൽഹി മെട്രോയുടെ സ്തനാർബുദ അവബോധ പരസ്യം. ചിത്രം: X/@Jasonphilip8
ന്യൂഡൽഹി∙ സ്തനങ്ങളെ ഓറഞ്ചിനോടു താരതമ്യപ്പെടുത്തിയ ഡൽഹി മെട്രോയുടെ സ്തനാർബുദ അവബോധ പരസ്യം വിവാദത്തിൽ. ബസിനുള്ളിൽ ഓറഞ്ച് കൈയിൽ പിടിച്ചുനിൽക്കുന്ന പെൺകുട്ടിയുടെ ചിത്രത്തോടൊപ്പം ‘നിങ്ങളുടെ ഓറഞ്ച് പരിശോധിക്കൂ. മാസത്തിൽ ഒരിക്കലെങ്കിലും. നേരത്തേ കണ്ടെത്തൂ, ജീവൻ രക്ഷിക്കൂ’ എന്ന പരസ്യ വാചകവുമുണ്ട്. നിർമിത ബുദ്ധിയുപയോഗിച്ച് സൃഷ്ടിച്ച ചിത്രമാണ് ചേർത്തിരിക്കുന്നത്. സ്തനാർബുദ അവബോധ മാസാചരണത്തിന്റെ ഭാഗമായുള്ള പരസ്യമാണിത്.
ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ യുവികാൻ (YouWeCan) ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയാണ് ക്യാംപെയ്നിന്റെ പിന്നിൽ. പരസ്യം പ്രസിദ്ധീകരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. എക്സിൽ നിരവധിപ്പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. സ്തനാർബുദ അവബോധ ക്യാംപെയ്നിൽപ്പോലും സ്തനത്തെ അങ്ങനെ അഭിസംബോധന ചെയ്യാതെ ഒരു രാജ്യത്തിന് എങ്ങനെ അവബോധം സൃഷ്ടിക്കാൻ പറ്റുമെന്നും മറ്റുമുള്ള വിമർശനമാണ് ഉയരുന്നത്.
English Summary:
Delhi Metro’s Breast Cancer Awareness Advertisement Comparing Breasts to Oranges Sparks Controversy
mo-health-breast-cancer 5us8tqa2nb7vtrak5adp6dt14p-list mo-auto-dellhimetro 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5fm3np6o6ipbf4bctqdm4879bi mo-news-common-publicawarenesscampaign
Source link