അപകടത്തിൽപ്പെട്ട കാറിന്റെ ചിത്രമയച്ച് ജീവനക്കാരൻ; കുടുംബത്തിൽ മരണമുണ്ടായാലേ അവധി ഉള്ളൂവെന്ന് മാനേജർ
മനുഷ്യത്വമില്ലാത്ത മാനേജര്‍മാരുടെ നടപടികൾ കാരണം കരിയറും മാനസികാരോഗ്യവും തകര്‍ന്നവരുടെ അനുഭവങ്ങള്‍ നിരന്തരമെന്നോളം കേള്‍ക്കാറുണ്ട്. ഇപ്പോഴിതാ കീഴ്ജീവനക്കാരന്‍ വാഹനാപകടത്തില്‍പ്പെട്ട കാര്യം പറയുമ്പോഴുള്ള ഒരു മാനേജറുടെ പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളിലെ വൈറല്‍. @kirawontmssi എന്ന എക്‌സ് ഉപയോക്താവാണ് മാനേജറും ജീവനക്കാരനും തമ്മിലുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തത്.മാനേജറുമായുള്ള ചാറ്റില്‍ ജീവനക്കാരന്‍ അപകടത്തില്‍ തകര്‍ന്ന തന്റെ കാറിന്റെ ചിത്രം അയച്ചു കൊടുത്തത് കാണാം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നത് ചിത്രത്തില്‍ കാണാം. ഇയാള്‍ വലിയൊരു അപകടത്തിലാണ് പെട്ടതെന്ന് ചിത്രത്തില്‍ വ്യക്തമാണ്. എന്നാല്‍ അപകടത്തെ കുറിച്ചോ ജീവനക്കാരന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ അന്വേഷിക്കുന്നതിന് പകരം മാനേജര്‍ ചോദിക്കുന്നത് എപ്പോഴാണ് നിങ്ങള്‍ ഓഫീസില്‍ എത്തുക എന്നതാണ്.
Source link