WORLD
ദുബായ് മരുഭൂമിയില്‍ കുടുങ്ങി, ഊബര്‍ ആപ്പിലൂടെ ഒട്ടകത്തെ വിളിച്ച് യുവതി; വ്യാജമെന്ന് സോഷ്യല്‍ മീഡിയ
അപ്രതീക്ഷിതമായി വാഹനം കേടായി ദുബായിലെ മരുഭൂമിയില്‍പ്പെട്ടുപോയ യുവതി ഊബര്‍ ആപ്പ് വഴി ഒട്ടകസവാരി ബുക്ക് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിനോദസഞ്ചാരത്തിനെത്തിയ യുവതിയും സുഹൃത്തും യാത്രയ്ക്കിടെ വാഹനം കേടായി ദുബായിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുകയും വാഹനങ്ങള്‍ ഒന്നും ലഭിക്കാതെ ബുദ്ധിമുട്ടിലാണെന്ന് പറയുന്നതുമാണ് വീഡിയോ. തുടര്‍ന്ന് ഇവര്‍ ഊബര്‍ ആപ്പ് ഓപ്പണ്‍ ചെയ്ത് വാഹനങ്ങള്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുമ്പോഴാണ് ഊബര്‍ ആപ്പില്‍ ഒട്ടകസവാരിയുടെ ഓപ്ഷന്‍ കാണുന്നത്. ഒട്ടകസവാരിക്ക് 1,163 രൂപ (50.61 ദിര്‍ഹം) ആയിരുന്നു ചാര്‍ജ്. യുവതി ഇത് ബുക്ക് ചെയ്യുകയും അധികം വൈകാതെ ഒരാള്‍ ഒട്ടകവുമായി എത്തുന്നതുമാണ് വീഡിയോയിലുള്ളത്.
Source link