മക്കളാല്‍ ദുരിതം അനുഭവിക്കേണ്ടി വരുന്ന നക്ഷത്രക്കാര്‍..
നക്ഷത്രങ്ങള്‍ക്ക് പൊതുഫലമുണ്ട്. ഇത് നല്ലതും മോശവുമെല്ലാ പെടുന്നു. മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമെല്ലാം നല്ലതും മോശവും പറയുന്ന പല ഫലങ്ങളുമുണ്ട്. ചില നാളുകാര്‍ക്ക് മാതാപിതാക്കള്‍ വഴി ബുദ്ധിമുട്ടുണ്ടാകാം. ചില നക്ഷത്രക്കാര്‍ക്ക് മക്കളാല്‍ ദുരിതം അനുഭവിയ്ക്കാന്‍ യോഗമുണ്ടാകും. മക്കളാല്‍ ദുരിതം, ദുഖം അനുഭവിയ്‌ക്കേണ്ടി വരുന്ന ചില നക്ഷത്രക്കാരെക്കുറിച്ചറിയാം. ഇതിന് പരിഹാരവുമുണ്ട്. ഇത് ചെയ്താല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും മോചനവും നേടാം.പൂരാടംഇതില്‍ ആദ്യനാള്‍ പൂരാടം നക്ഷത്രക്കാരാണ്. ഇവര്‍ മക്കളോടുള്ള സ്‌നേഹത്തില്‍ ഒരുപടി മുകളിലായിരിയ്ക്കും. എന്നാല്‍ ഇവര്‍ക്ക് ഈ സ്‌നേഹം തിരിച്ചു കിട്ടില്ലെന്നതാണ് ഫലം. മക്കള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ചവര്‍ക്ക് പോലും ഈ ഫലമാണ് പലപ്പോഴും അനുഭവത്തില്‍ വരിക. എന്നാല്‍ ഇവരുടെ മക്കള്‍ പലപ്പോഴും വിപരീതമായി പ്രവര്‍ത്തിയ്ക്കുന്ന തരക്കാരാകും. മാതാപിതാക്കള്‍ നല്ലതെന്ന് കരുതി ചെയ്യുന്നത് മക്കള്‍ വിപരീതമായി എടുക്കുന്ന സാഹചര്യം വരെ വരും. എന്നാല്‍ നല്ല ഈശ്വരാധീനമുള്ള നക്ഷത്രക്കാരായതിനാല്‍ ഈ നാളുകാര്‍ ഇതില്‍ ്‌നിന്നും രക്ഷപ്പെടുകയും ചെയ്യും.തിരുവാതിരഅടുത്തത് തിരുവാതിര നക്ഷത്രമാണ്. ധാരാളം പെരുമാറ്റദൂഷ്യങ്ങള്‍ മക്കളില്‍ നിന്നും അനുഭവിയ്‌ക്കേണ്ടി വരുന്ന നക്ഷത്രക്കാരാണ് ഇവര്‍. തങ്ങള്‍ വിചാരിച്ച വഴിയ്ക്കല്ലാതെ മക്കള്‍ പോകുന്നത് കണ്ട് വിഷമിയ്‌ക്കേണ്ടി വരുന്ന നാളുകാരാണ് ഇവര്‍. ധാരാളം പെരുമാറ്റദൂഷ്യങ്ങള്‍ മക്കളില്‍ നിന്നും അനുഭവിയ്‌ക്കേണ്ടി വരുന്ന നാളുകാരാണ് ഇവര്‍. മക്കള്‍ തങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ പോകുന്നത് കാണാനുള്ള ഭാഗ്യമില്ലാത്തവര്‍. ഇതിനാല്‍ തന്നെ ഏറെ സങ്കടം പേറുന്ന നാളുകാരുമാണ്. മക്കള്‍ക്ക് വേണ്ടി സ്വയം എരിഞ്ഞടങ്ങേണ്ടി വന്നാലും അതൊന്നും മക്കള്‍ തിരിച്ചറിയാത്ത അവസ്ഥയുണ്ടാകും. മക്കളുമായി കലഹമുണ്ടാകാനും സാധ്യതയുണ്ട്.കാര്‍ത്തികഅടുത്തത് കാര്‍ത്തിക നക്ഷത്രമാണ്. ഇവര്‍ മക്കളുമായി നേര്‍ക്കുനേര്‍ വന്നു കഴിഞ്ഞാല്‍ കീരിയും പാമ്പും പോലെയാകുമെന്ന് പറയും. മക്കളുടെ ഭാഗത്ത് നിന്നും പല രീതിയിലെ കുത്തുവാക്കുകളും മറ്റും കേള്‍ക്കേണ്ടി വരും. മാതാപിതാക്കളുമായി മക്കള്‍ വഴക്കടിയ്ക്കും. മക്കളെക്കുറിച്ചോര്‍ത്തുള്ള സങ്കടങ്ങള്‍ ഈ നാളുകാരെ വല്ലാതെ അലട്ടുമെന്ന് പറയാം. മക്കള്‍ക്ക് ചില വ്യക്തികളുമായുള്ള സമ്പര്‍ക്കം കാരണം മാതാപിതാക്കളെ എതിര്‍ക്കുന്ന അവസ്ഥയും ഉണ്ടാകുന്നു.മകയിരംഅടുത്തത് മകയിരം നക്ഷത്രമാണ്. മക്കളുണ്ടാക്കി വയ്ക്കുന്ന പ്രശ്‌നങ്ങളേക്കാള്‍ മക്കളെ ഓര്‍ത്തുള്ള ആശങ്ക വല്ലാതെയുള്ള നാളുകാരാണ് ഇവര്‍. മക്കള്‍ക്ക് ഏതെ്ങ്കിലും രീതിയിലെ ദോഷങ്ങള്‍ വരുന്നത് കൊണ്ട് വിഷമിയ്‌ക്കേണ്ടി വരുന്ന നാളുകാരാണ് ഇവര്‍. ഇതല്ലാതെ മക്കളില്‍ നിന്നും നേരിട്ട് ദുഖങ്ങള്‍ വരുന്ന അവസ്ഥയല്ല. അതേ സമയം മക്കളില്‍ നിന്നും വേണ്ടത്ര പരിഗണന ലഭിയ്ക്കാതെ വരുന്ന നാളുകാര്‍ കൂടിയാണ് ഇവര്‍.അവിട്ടംഅവിട്ടം നക്ഷത്രമാണ് അടുത്തത്. പ്രത്യേകിച്ചും അമ്മയുടെ നാളെങ്കില്‍. മക്കള്‍ മാതാപിതാക്കളെ ശത്രുക്കളെപ്പോലെ കാണും. അന്യരോട് പോലും സ്‌നേഹം കാണിച്ചാലും സ്വന്തം മാതാപിതാക്കളോട് ഈ അടുപ്പം കാണിയ്ക്കില്ല. ഇവര്‍ക്ക് മക്കള്‍ കാരണം പല രീതിയിലെ മനപ്രയാസം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒരുകാലത്ത് ഇവര്‍ മാതാപിതാക്കളെ തിരിച്ചറിയും. ചിലപ്പോള്‍ അത് വൈകിപ്പോകും. ഈ നാളുകാര്‍ക്ക് മക്കളുമായി പല വലിയ അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകും. മക്കളുടെ വാക്കിനാല്‍ മുറിവേല്‍ക്കേണ്ടി വരുന്ന നാളുകാര്‍ കൂടിയാണ് ഇത്.പരിഹാരമായിഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി വരുന്ന ആറുമാസക്കാലം ശിവക്ഷേത്രത്തില്‍ തിങ്കളാഴ്ച ജലധാര നടത്തുക. മാസത്തില്‍ ഒരു തിങ്കളാഴ്ച നടത്തിയാല്‍ മതി. മക്കളുടെ പേരിലാണ് ജലധാര നടത്തേണ്ടത്. എല്ലാ ദിവസവും വീട്ടില്‍ സന്താനഗോപാലമന്ത്രം ജപിയ്ക്കുക. മക്കള്‍ നേര്‍വഴിയ്ക്ക് വരാനും മാതാപിതാക്കളുമായി അടുപ്പമുണ്ടാകാനും ഇത് സഹായിക്കും. ദേവകീസുത ഗോവിന്ദ എന്നു തുടങ്ങുന്ന സന്താനഗോപാലമന്ത്രം സ്ഥിരം ജപിയ്ക്കാം.
Source link