‘പരിഭാഷയില്ലാതെ തന്നെ പറയുന്നത് മനസിലാക്കാമെന്ന് കരുതുന്നു’; മോദിയെ ചിരിപ്പിച്ച് പുതിന്റെ വാക്കുകൾ


മോസ്‌കോ: ബ്രിക്‌സ് ഉച്ചകോടിക്കായി ചൊവ്വാഴ്ചയാണ് റഷ്യയിലെ പൈതൃക നഗരമായ കസാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തിയിരുന്നു. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും പുതിന്‍ പറഞ്ഞു. എന്നാൽ ​ഗൗരവമായ ചർച്ചക്കിടയിൽ ചില രസകരമായ നിമിഷങ്ങളുമുണ്ടായി. പുതിൻ പറഞ്ഞ വാക്കുകൾ കേട്ട് മോദി ചിരിക്കുകയും സരസമായി മറുപടി നൽകുകയും ചെയ്തു.


Source link

Exit mobile version