വാഷിങ്ടണ്‍: അമേരിക്കയില്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ വന്‍ ഭക്ഷ്യവിഷബാധ. വിവിധ സംസ്ഥാനങ്ങളിലായി നിരവധിപേര്‍ ചികിത്സ തേടിയിട്ടുണ്ട്. കൊളാറോഡോയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി) അറിയിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 11 വരെയുള്ള കാലയളവിലാണ് മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്‌പ്പെട്ടത്. ബര്‍ഗര്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 10 വെസ്‌റ്റേണ്‍ സംസ്ഥാനങ്ങളിലേക്ക് ഇത് വ്യാപിക്കുകയും ചെയ്തു. കൊളാറോഡോ, നെബ്രസ്‌ക മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Source link