WORLD

ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിയെ വധിച്ചതായി ഇസ്രയേല്‍ സൈന്യം


ജറുസലേം: ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിയെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം. ചൊവ്വാഴ്ചയാണ് സൈന്യം വിവരം പുറത്തുവിട്ടത്. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ പിന്തുടർച്ചക്കാരനായിരുന്നു ഹാഷിം സഫീദി. മൂന്നാഴ്ചകൾക്കുമുമ്പ് ലെബനനിലെ ബെയ്റൂതിലെ ആക്രമണത്തിലാണ് സഫീദിയെ കൊലപ്പെടുത്തിയത്. ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗൺസിലിന്റെ തലവനായിരുന്നു സഫീദി. 2017-ൽ സഫീദിയെ തീവ്രവാദിയായി യു.എസ് പ്രഖ്യാപിച്ചിരുന്നു. ലെബനിലെ വടക്കൻ ബെയ്റൂത് പ്രദേശത്തുവെച്ചാണ് ഇസ്രയേൽ സൈന്യം സഫീദിയെ വധിച്ചത്. സഫീദിയോടൊപ്പം ഹിസ്ബുള്ളയുടെ കമാൻഡർമാരിൽ കുറച്ചുപേരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇസ്രയേലിന്റെ ഈ അവകാശവാദത്തിൽ ഹിസ്ബുള്ള പ്രതികരണ പ്രസ്താവന പുറത്തിറക്കിയിട്ടില്ല.


Source link

Related Articles

Back to top button