INDIALATEST NEWS

അതിർത്തിത്തർക്കം: വിശ്വാസം വീണ്ടെടുക്കാൻ ശ്രമമെന്ന് കരസേനാ മേധാവി

അതിർത്തിത്തർക്കം: വിശ്വാസം വീണ്ടെടുക്കാൻ ശ്രമമെന്ന് കരസേനാ മേധാവി – India-China Border: Army Chief Upendra Dwivedi Focuses on Rebuilding Trust | India News, Malayalam News | Manorama Online | Manorama News

അതിർത്തിത്തർക്കം: വിശ്വാസം വീണ്ടെടുക്കാൻ ശ്രമമെന്ന് കരസേനാ മേധാവി

മനോരമ ലേഖകൻ

Published: October 23 , 2024 04:29 AM IST

1 minute Read

ന്യൂഡൽഹി ∙ ചൈനയുമായുള്ള അതിർത്തിത്തർക്കത്തിൽ, നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്നു കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഇതു നേടിയെടുക്കാൻ ഇരു വിഭാഗങ്ങളും പരസ്പരം ഉറപ്പു നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ പട്രോളിങ് പുനരാരംഭിക്കാനും സൈനികരുടെ പൂർണ പിൻമാറ്റത്തിനും ഇരു രാജ്യങ്ങളും ധാരണയായതിനു പിന്നാലെയായിരുന്നു സേനാ മേധാവിയുടെ പ്രതികരണം. 

‘അതിർത്തി പ്രദേശത്തെ നിയന്ത്രണം സാധാരണ നിലയിലാകണം. ഇതു ഘട്ടം ഘട്ടമായിട്ടേ ഇതു സാധ്യമാകൂ. 2020 ഏപ്രിൽ മാസത്തിലെ സ്ഥിതിയിലേക്കു മടങ്ങിപ്പോകേണ്ടതുണ്ട്. അതു തന്നെയാണു മുൻപും ഇപ്പോഴും ആവർത്തിക്കുന്നത്’–അദ്ദേഹം പറഞ്ഞു. അതിർത്തി പ്രദേശത്ത് സ്ഥിതിഗതികൾ നിലവിൽ ശാന്തമാണെങ്കിലും സാധാരണനിലയിലായിട്ടില്ലെന്നും സങ്കീർണത നിലനിൽക്കുന്നുവെന്നും ആഴ്ചകൾ മുൻപ് സേനാ മേധാവി പ്രതികരിച്ചിരുന്നു. അതിർത്തിയിലെ പട്രോളിങ്ങിനും സേനാ പിൻമാറ്റ വിഷയത്തിലും ധാരണയായതായി ചൈനീസ് വൃത്തങ്ങളും സ്ഥിരീകരിച്ചു.

English Summary:
India-China Border: Army Chief Upendra Dwivedi Focuses on Rebuilding Trust

4qf38kfuo7q5nsjj0b9h1372ld mo-news-common-malayalamnews mo-defense-indianarmy 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-indiachinabirderdispute


Source link

Related Articles

Back to top button