INDIA

ബാലാവകാശ കമ്മിഷൻ ‘മതപഠനം’ വാക്കിൽ കുടുങ്ങി; വിമർശിച്ച് സുപ്രീം കോടതി

ബാലാവകാശ കമ്മിഷൻ ‘മതപഠനം’ വാക്കിൽ കുടുങ്ങി; വിമർശിച്ച് സുപ്രീം കോടതി – Supreme court criticizes child rights commission on madrasa education | India News, Malayalam News | Manorama Online | Manorama News

ബാലാവകാശ കമ്മിഷൻ ‘മതപഠനം’ വാക്കിൽ കുടുങ്ങി; വിമർശിച്ച് സുപ്രീം കോടതി

മനോരമ ലേഖകൻ

Published: October 23 , 2024 04:29 AM IST

1 minute Read

സുപ്രീം കോടതി

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവേ ദേശീയ ബാലാവകാശ കമ്മിഷനെ രൂക്ഷമായാണ് സുപ്രീം കോടതി വിമർശിച്ചത്. 

കോടതിയുടെ ചോദ്യവും ഉത്തരവും:

ചീഫ് ജസ്റ്റിസ്: മദ്രസകൾക്ക‌ു നൽകിയതു പോലെ മറ്റു മതസ്ഥാപനങ്ങൾക്കും കത്തു നൽകിയിട്ടുണ്ടോ?
കമ്മിഷൻ: മതപഠനത്തെ നിർബന്ധിത വിദ്യാഭ്യാസവുമായി കൂട്ടിക്കുഴയ്ക്കരുതെന്നു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നിരന്തരം കത്തു നൽകിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ്: ആശ്രമങ്ങളിലും മറ്റും കുട്ടികളെ വിടരുതെന്ന നിർദേശവും നിങ്ങൾ നൽകിയിരുന്നോ?
കമ്മിഷൻ: വിദ്യാഭ്യാസത്തിനുള്ള അവകാശമെന്ന ഭരണഘടനാ വ്യവസ്ഥയെ സർക്കാർ മറികടക്കുകയാണ് ചെയ്യുന്നത്. അനുബന്ധമായി മതപഠനം നടത്തുന്നതിനോടു വിയോജിപ്പില്ല. പകരം പഠനമാക്കുന്നതിനെയാണ് എതിർക്കുന്നത്.

ജസ്റ്റിസ് ജെ.ബി. പർദിവാല: കമ്മിഷൻ മദ്രസകളുടെ സിലബസ് മുഴുവൻ പഠിച്ചിട്ടുണ്ടോ? മതപഠനം എന്ന വാക്കിൽ കമ്മിഷൻ കുടുങ്ങിക്കിടക്കുകയാണെന്നു തോന്നുന്നു. മദ്രസയിൽ പോകുന്നവരൊന്നും അന്തസ്സുള്ളൊരു ജീവിതം നയിക്കുന്നില്ലെന്നാണോ കമ്മിഷൻ പറഞ്ഞുവരുന്നത്? മതപഠനവും സാധാരണ പഠനവും തമ്മിൽ വ്യക്തമായ വേർതിരിവ് ഉണ്ട്.
ചീഫ് ജസ്റ്റിസ്: മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം മുസ്‌ലിം സമുദായത്തെ മുന്നോട്ടുകൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ്. അതില്ലെങ്കിൽ നിങ്ങൾ അവരെ തടവറയിൽ ഇടുന്നതിനു തുല്യമാകും. മദ്രസകളിലെ വിദ്യാർഥികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്നത് ശരിയാണ്. എന്നാൽ, നിയമം ഒഴിവാക്കിക്കൊണ്ടാകുന്നത് ശരിയല്ല. അതിലെ ശരിയായ വശം ഒഴിവാക്കുന്നതിനു തുല്യമാകും അത്.

English Summary:
Supreme court criticizes child rights commission on madrasa education

mo-news-common-newdelhinews mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt 5q1ekbbubla32l97bcg73dfeff


Source link

Related Articles

Back to top button