KERALAMLATEST NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭം അലസിപ്പിച്ച ഡോക്‌ടർ അറസ്‌റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ​ഗർഭം അലസിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ജോസ് ജോസഫാണ് പിടിയിലായത്. ജെജെ ഹോസ്പിറ്റൽ എന്ന പേരിലാണ് കൃഷ്‌ണപുരത്ത് ഇയാൾ ആശുപത്രി നടത്തുന്നത്. പീഡനത്തിനിരയായി ഗർഭിണിയായ കൊല്ലം സ്വദേശിനിയായ പെൺകുട്ടിയുടെ പ്രായം രേഖകളിൽ കൂട്ടികാണിച്ചാണ് ​ജോസ് ജോസഫ് ഗർഭഛിദ്രം നടത്തിയത്.

കൃത്യമായ രേഖകൾ സൂക്ഷിക്കാതെയും രേഖകളിൽ പെൺകുട്ടിയുടെ പ്രായം കൂട്ടിക്കാണിച്ചുമാണ് ജോസ് ജോസഫ് നിയമവിരുദ്ധമായി ഗർഭം അലസിപ്പിച്ചത്. സമാന കേസുകളിൽ ഇയാൾ നേരത്തെയും പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ ഉടനെയാണ് സമാനകൃത്യം ആവർത്തിച്ചത്.

ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ സ്വീകരിക്കേണ്ട നടപടികൾക്രമങ്ങൾ പാലിക്കാതെയാണ് പ്രതി ഇത്തരം കുറ്റകൃത്യങ്ങൾ നിരന്തരം ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഗർഭം നിയമവിരുദ്ധമായി അലസിപ്പിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങൾ പൊലീസിൽ അറിയിക്കേണ്ടത് ഡോക്ടർമാരുടെയും ആശുപത്രിയുടെയും ചുമതലയാണെന്നും പൊലീസ് വ്യക്തമാക്കി.


Source link

Related Articles

Back to top button