INDIALATEST NEWS

'മൗലികാവകാശം ലംഘിക്കരുത്': ഇ.ഡിക്ക് താക്കീത് നൽകി സുപ്രീം കോടതി

‘മൗലികാവകാശം ലംഘിക്കരുത്’: ഇ.ഡിക്ക് താക്കീത് നൽകി സുപ്രീം കോടതി – ‘Do not violate fundamental rights’: Supreme Court warns Enforcement Directorate | India News, Malayalam News | Manorama Online | Manorama News

‘മൗലികാവകാശം ലംഘിക്കരുത്’: ഇ.ഡിക്ക് താക്കീത് നൽകി സുപ്രീം കോടതി

മനോരമ ലേഖകൻ

Published: October 23 , 2024 04:29 AM IST

1 minute Read

സുപ്രീം കോടതി (ഫയൽ ചിത്രം: രാഹുൽ ആർ പട്ടം/മനോരമ)

ന്യൂഡൽഹി ∙ ആളുകളുടെ മൗലികാവകാശം ലംഘിക്കുന്നവിധം ഉരുക്കുമുഷ്ടി ഉപയോഗിക്കരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സുപ്രീം കോടതി താക്കീതു നൽകി. ഛത്തീസ്ഗഡിലെ അഴിമതിക്കേസിൽ ആന്റി കറപ്ഷൻ ബ്യൂറോ (എസിബി) രാത്രി മുഴുവൻ ചോദ്യം ചെയ്ത റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ തുതേജയെ കസ്റ്റഡിയിലിരിക്കെ ചോദ്യം ചെയ്യാൻ ഇ.ഡി നിർബന്ധപൂർവം വിളിച്ചുവരുത്തിയതാണ് കോടതിയുടെ രൂക്ഷ പ്രതികരണത്തിന് ഇടയാക്കിയത്. 

ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം ഉറപ്പു നൽകുന്നതിനൊരു വകുപ്പ് (21–ാം വകുപ്പ്) ഭരണഘടനയിൽ ഉണ്ടെന്ന കാര്യം ഇ.ഡിക്ക് അറിയാമോ എന്നും കോടതി ചോദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിയമം (പിഎംഎൽഎ) ഇ.ഡി നടപ്പാക്കുന്ന രീതിയിലും കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. 

അഴിമതിക്കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് തുതേജ സുപ്രീം കോടതിയെ സമീപിച്ചത്. രാത്രി മുഴുവനുമുള്ള ചോദ്യം ചെയ്യൽ അംഗീകരിക്കാനും ക്ഷമിക്കാനും കഴിയില്ലെന്നു കോടതി പറഞ്ഞു.  കേസ് നവംബർ 5നു മാറ്റി.

English Summary:
‘Do not violate fundamental rights’: Supreme Court warns Enforcement Directorate

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt 28pml9o4i3dovvke44df08home mo-judiciary-lawndorder-enforcementdirectorate


Source link

Related Articles

Back to top button