INDIALATEST NEWS

വ്യാജ കോടതിയുടെ മറവിൽ വിധിപറയുകയും ഉത്തരവിറക്കുകയും ചെയ്ത കേസ്: ‘ജഡ്ജി’ അറസ്റ്റിൽ

വ്യാജ കോടതിയുടെ മറവിൽ വിധിപറയുകയും ഉത്തരവിറക്കുകയും ചെയ്ത കേസ്: ‘ജഡ്ജി’ അറസ്റ്റിൽ – Fake Court Busted: “Judge” Arrested in Ahmedabad | India News, Malayalam News | Manorama Online | Manorama News

വ്യാജ കോടതിയുടെ മറവിൽ വിധിപറയുകയും ഉത്തരവിറക്കുകയും ചെയ്ത കേസ്: ‘ജഡ്ജി’ അറസ്റ്റിൽ

മനോരമ ലേഖകൻ

Published: October 23 , 2024 04:44 AM IST

Updated: October 22, 2024 09:42 PM IST

1 minute Read

വ്യാജ ഉത്തരവുമായി ജില്ലാ കലക്ടറെ സമീപിച്ചു

പ്രതീകാത്മക ചിത്രം

അഹമ്മദാബാദ് ∙ വ്യാജ കോടതിയുടെ മറവിൽ വിധിപറയുകയും ഉത്തരവിറക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. 5 വർഷമായി വ്യാജകോടതി നടത്തിവന്ന മോറിസ് സാമുവൽ ക്രിസ്ത്യൻ ആണു പിടിയിലായത്. 2019 ൽ ഒരു സർക്കാർ ഭൂമിയുടെ അവകാശം തന്റെ കക്ഷിക്കാണെന്ന് അവകാശപ്പെട്ട് ഇയാൾ ‘വിധി പ്രസ്താവിക്കുക’യും രേഖകളിൽ കക്ഷിയുടെ പേരു ചേർക്കാൻ ജില്ലാ കലക്ടറോടു നിർദേശിച്ച് വ്യാജ ഉത്തരവിറക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഇതിനായി മറ്റൊരു അഭിഭാഷകൻ മുഖേന സിവിൽ കോടതിയെ സമീപിക്കുകയും ചെയ്തു. ഉത്തരവു വ്യാജമെന്ന് കോടതി റജിസ്ട്രാർ കണ്ടെത്തിയതിനെത്തുടർന്നാണ് കേസ് ഫയൽ ചെയ്തത്. 

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നവരെ സമീപിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രശ്നം തീർക്കാൻ കോടതി നിർദേശിച്ച മധ്യസ്ഥൻ (ആർബിട്രേറ്റർ) ആണു താനെന്നു വിശ്വസിപ്പിച്ചാണ് ഇയാൾ കക്ഷികളിൽനിന്നു പണം തട്ടിയെടുക്കുന്നത്. ഗാന്ധിനഗറിലെ ഇയാളുടെ ഓഫിസ് കോടതിയെന്നു തോന്നിപ്പിക്കുന്ന വിധമാണു സജ്ജീകരിച്ചിരുന്നത്. അഭിഭാഷകരായി ചമഞ്ഞ് അനുയായികളെയും ഏർപ്പെടുത്തിയിരുന്നു. ട്രൈബ്യൂണലിന്റെ പ്രിസൈഡിങ് ഓഫിസറായി ചമഞ്ഞാണ് ഏറെ ഉത്തരവുകളും ഇറക്കിയതെന്ന് പൊലീസ് പറഞ്ഞു. 

English Summary:
Fake Court Busted: “Judge” Arrested in Ahmedabad

mo-news-common-malayalamnews 1pr965v9h335jjctum19qttstu 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-judge mo-judiciary-lawndorder-arrest mo-crime-fraud


Source link

Related Articles

Back to top button