KERALAMLATEST NEWS

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോ. സമ്മേളനം

തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ 51-ാം വാർഷിക സമ്മേളനം ജനറൽ സെക്രട്ടറി കെ.എൻ.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ഹണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു ഗോപൻ രക്തസാക്ഷി പ്രമേയവും സെക്രട്ടറി നാഞ്ചല്ലൂർ ശശികുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അനുസ്മരണ പ്രമേയം സെക്രട്ടറി കല്ലുവിള അജിത്ത് അവതരിപ്പിച്ചു. ട്രഷറർ ആർ.നിഷാ ജാസ്മിൻ കണക്ക് അവതരിപ്പിച്ചു. ഇന്ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റിൽ നിന്ന് സമ്മേളനനഗരിയായ എ.കെ.ജി ഹാളിലേക്ക് അസോസിയേഷൻ അംഗങ്ങൾ പ്രകടനം നടത്തും. 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കുടുംബസംഗമത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കമ്മിഷനെ ഉടൻ നിയമിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

പ്രസിഡന്റായി പി.ഹണിയേയും ജനറൽ സെക്രട്ടറിയായി കെ.എൻ അശോക് കുമാറിനെയും ട്രഷററായി ആർ.നിഷാജാസ്മിനെയും വീണ്ടും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: സിന്ധു ഗോപൻ, പ്രിയമോൾ.എം.പി, നാസർ (വൈസ് പ്രസിഡന്റുമാർ), എസ്.എസ്.ദീപു, നാഞ്ചല്ലൂർ ശശികുമാർ, കല്ലുവിള അജിത്ത്, പുത്തനമ്പലം ശ്രീകുമാർ (സെക്രട്ടറിമാർ). നിർവാഹകസമിതി അംഗങ്ങളെയും 369 അംഗ സംസ്ഥാന കൗൺസിലിനെയും തിരഞ്ഞെടുത്തു.


Source link

Related Articles

Back to top button