സദ്ഗുരുവിന് കാനഡ ഇന്ത്യ ഫൗണ്ടേഷൻ പുരസ്‌കാരം

കൊച്ചി: കാനഡ ഇന്ത്യ ഫൗണ്ടേഷന്റെ സി.ഐ.എഫ് ഗ്ലോബൽ ഇന്ത്യൻ പുരസ്‌കാരത്തിന് ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു അർഹനായി. പുരസ്‌കാര തുകയായ 50,000 ഡോളർ കാവേരി പുനരുജ്ജീവന പദ്ധതിയായ കാവേരി കോളിംഗിനായി വിനിയോഗിക്കുമെന്ന് സദ്ഗുരു പറഞ്ഞു. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിലും അറിവിന്റെ വ്യാപനത്തിലും സദ്ഗുരു നൽകിവരുന്ന നേതൃപരമായ സംഭാവനകൾക്കുള്ള അംഗീകാരമാണിതെന്ന് കാനഡ ഇന്ത്യ ഫൗണ്ടേഷൻ അദ്ധ്യക്ഷൻ റിതേഷ് മാലിക് പറഞ്ഞു.


Source link
Exit mobile version