നിത്യചൈതന്യയതി ജന്മശതാബ്ദി സമ്മേളനം 29നും 30നും

തിരുവനന്തപുരം: നാരായണഗുരുകുലവും നാരായണഗുരുകുലം തിരുവനന്തപുരം സ്റ്റഡി സർക്കിളും സംയുക്തമായി നടത്തുന്ന ഗുരു നിത്യചൈതന്യയതി ജന്മശതാബ്ദി സമ്മേളനംഅശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി ഉദ്ഘാടനം ചെയ്യും. 29ന് രാവിലെ 10.30ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന സമ്മേളനത്തിൽ സ്വാമി ത്യാഗീശ്വരൻ അദ്ധ്യക്ഷത വഹിക്കും. ആത്മോപദേശശതകം അടിസ്ഥാനമാക്കി യതിയുടെ ശിഷ്യൻ ആൻഡ്രു ലാർക്ക് വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഇതോടെപ്പം നടക്കും. യതി രചിച്ച ശ്രീചക്ര ധ്യാനങ്ങൾ എന്ന പുസ്തകം അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി പ്രകാശനം ചെയ്യും. എസ്.രാധാകൃഷ്ണൻ, സനൽ മാധവൻ, എം.വിജയകുമാരൻ, ഡോ.എസ്.കെ.രാധാകൃഷ്ണൻ, ഡോ.ബി.സുഗീത എന്നിവർ പ്രസംഗിക്കും.

30ന് രാവിലെ 9.30ന് നടക്കുന്ന സമ്മേളനത്തിൽ ഗുരു മുനിനാരായണ പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ഗുരു മുനി നാരായണ പ്രസാദ് രചിച്ച 100 പ്രവാചക വചനങ്ങൾ എന്ന പുസ്തകം പ്രഭാവർമ്മ പ്രകാശനം ചെയ്യും. സി.എച്ച്.മുസ്തഫ മൗലവി, ഡോ.പീറ്റർ ഒപ്പൻഹൈമർ, ജയമോഹൻ, ഡോ.കായംകുളം യൂനുസ് എന്നിവർ പ്രസംഗിക്കും. നിത്യചൈതന്യയതിയെ കുറിച്ച് ഡോ.പീറ്റർ മൊറാസ്, ഡോ.എസ്.ഓമന, ഗായത്രി നാരായണൻ, ഡോ.പ്രഭാവതി പ്രസന്നകുമാർ, ഗീത ഗായത്രി എന്നിവർ ഓർമ്മകൾ പങ്കുവയ്ക്കും. ജയകലാസനൽകുമാറും സംഘവും നടത്തുന്ന ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കാരം, രാജേഷ് പെരുമനയുടെ സോപാന സംഗീതം, കലാമണ്ഡലം സ്കൂൾ ഒഫ് ആർട്ടിസ്റ്റിന്റെ കഥകളി, കപില വേണുവിന്റെ നങ്ങ്യാർ കൂത്ത് തുടങ്ങിയവയും നടക്കും.


Source link
Exit mobile version