INDIA

ഡ്രോൺ വഴി കത്ത്: പരീക്ഷണം തുടങ്ങി; ഉപയോഗിച്ചത് അരുണാചലിൽ

ഡ്രോൺ വഴി കത്ത്: പരീക്ഷണം തുടങ്ങി; ഉപയോഗിച്ചത് അരുണാചലിൽ – India post drone delivery trials | India News, Malayalam News | Manorama Online | Manorama News

ഡ്രോൺ വഴി കത്ത്: പരീക്ഷണം തുടങ്ങി; ഉപയോഗിച്ചത് അരുണാചലിൽ

മനോരമ ലേഖകൻ

Published: October 23 , 2024 03:16 AM IST

1 minute Read

ന്യൂഡൽഹി ∙ ഡ്രോൺ ഉപയോഗിച്ച് കത്തുകളും പാഴ്സലുകളും കൊണ്ടുപോകുന്ന സംവിധാനത്തിന്റെ പരീക്ഷണം കേന്ദ്ര തപാൽ വകുപ്പ് ആരംഭിച്ചു. അരുണാചൽ പ്രദേശിലെ മലയോര മേഖലയിൽ 45 കിലോമീറ്റർ അകലത്തിലുള്ള 2 പോസ്റ്റ് ഓഫിസുകൾക്കിടയിലായിരുന്നു പരീക്ഷണം. 

ഡ്രോൺ ഉപയോഗിച്ച്  24 മിനിറ്റിലാണ് കത്തുകളും പാഴ്സലുകളും ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. സ്കൈ എയർ മൊബിലിറ്റി എന്ന കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയകരമായാൽ ദുഷ്കരമായ ഭൂപ്രദേശങ്ങളിൽ ഡ്രോൺ സംവിധാനം കൂടുതലായി ഏർപ്പെടുത്തുമെന്ന് തപാൽ വകുപ്പ് അറിയിച്ചു.

ഒഡീഷയിൽ ഇന്നും പഴമയുടെ ചിറക്
ഒഡീഷ പൊലീസിൽ ഇന്നും സന്ദേശവാഹകരായി പ്രാവുകളുണ്ട്. 1990കളിൽ പ്രാവ് സർവീസ് നിർത്താൻ ആലോചിച്ചെങ്കിലും വീണ്ടും തുടങ്ങി. ഇപ്പോൾ ഇവിടെയുള്ളത് 105 പ്രാവുകൾ. നോക്കാനായി എസ്ഐ ഉൾപ്പടെ 4 പൊലീസുകാരും.

സ്വാതന്ത്ര്യത്തിനു ശേഷം ബ്രിട്ടിഷുകാർ തപാൽ സർവീസിന് ഉപയോഗിച്ചിരുന്ന ബൽജിയം പ്രാവുകളെ ഒഡീഷയ്ക്കു നൽകി. ജവാഹർലാൽ നെഹ്റു ഒഡീഷയിലെ ഉൾനാടുകൾ സന്ദർശിച്ചപ്പോൾ പ്രസംഗവേദിയിൽനിന്ന് ആളുകളെ അകലെ നിർത്തിയിരിക്കുന്നതു കാണുകയും അടുത്ത യോഗസ്ഥലത്ത് ഇതു പാടില്ലെന്നു പറയുകയും ചെയ്തു. വിവരം അടുത്ത സ്ഥലത്തെ ഉദ്യോഗസ്ഥരെ വേഗം അറിയിക്കാൻ പൊലീസിന്റെ പ്രാവുകൾ ഉടൻ പറന്നു.

English Summary:
India post drone delivery trials

mo-news-common-malayalamnews mo-news-common-newdelhinews 5j3jvv6rfu6me1374vp9mlpeo6 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-arunachalpradesh mo-business-indiapost


Source link

Related Articles

Back to top button