തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയിൽ പഴുതടച്ച സുരക്ഷയൊരുക്കാനുള്ള പൊലീസുദ്യോഗസ്ഥരെ നിശ്ചയിച്ച് ഉത്തരവിറക്കി ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്. നവംബർ 14 മുതൽ ജനുവരി 20വരെയാണ് കനത്ത പൊലീസ് സന്നാഹം.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലേക്കുള്ള അസി. സ്പെഷ്യൽ ഓഫീസർമാർ, അസി.കൺട്രോളർമാർ എന്നിവരെയാണ് തീരുമാനിച്ചത്.
സന്നിധാനത്ത് അഡി. എസ്.പിമാരായ പി. ബാലകൃഷ്ണൻ നായർ, പി.സി. ഹരിദാസൻ, ടി.എൻ. സജീവ്, എം.ആർ. സതീഷ്കുമാർ, എം.പി. വിനോദ്, കെ.വി വേണുഗോപാലൻ എന്നിവർക്കാണ് ആറു ഘട്ടങ്ങളിലെ അസി. സ്പെഷ്യൽ ഓഫീസറുടെ ചുമതല. പമ്പയിൽ കെ.എ.ശശിധരൻ, പി.പി.ഷംസ്, എൻ.ജീജി, എസ്.അമ്മിണിക്കുട്ടൻ, കെ.എ.സുരേഷ് ബാബു, വി.എ.ഉല്ലാസ് എന്നിവർക്കാണ് പമ്പയിലെ ചുമതല. സന്നിധാനത്ത് ഡിവൈ.എസ്.പിമാരായ ബി.വിനോദ്, കെ.എ വിദ്യാധരൻ, ഡി.കെ.പൃഥിരാജ്, എ.അജിചന്ദ്രൻ നായർ, എം.സന്തോഷ് കുമാർ, എം.ആർ മധുബാബു എന്നിവർ റിസർവായുണ്ടാവും. നിലയ്ക്കലിൽ കെ.എ അബ്ദുൾ സലാം, ആർ.ശ്രീകുമാർ, ഫിറോസ് എം ഷഫീഖ്, ഇ.സുനിൽകുമാർ, എം.കൃഷ്ണൻ, സി.വിനോദ് എന്നിവർക്കാണ് ചുമതല.
തുലാമാസ പൂജയ്ക്കിടെ പൊലീസ് വിന്യാസം കുറച്ചതിനും മതിയായ ക്രമീകരണങ്ങൾ ഒരുക്കാത്തതിനും പൊലീസിനെതിരേ വിമർശനമുണ്ടായിരുന്നു.
Source link