INDIALATEST NEWS

വഖഫ് ബിൽ: വിയോജിപ്പ് അറിയിച്ച് ജെപിസിയിൽ ലീഗും

വഖഫ് ബിൽ: വിയോജിപ്പ് അറിയിച്ച് ജെപിസിയിൽ ലീഗും – Waqf Bill Faces Fierce Opposition: Muslim League Cries Foul at JPC Hearing | India News, Malayalam News | Manorama Online | Manorama News

വഖഫ് ബിൽ: വിയോജിപ്പ് അറിയിച്ച് ജെപിസിയിൽ ലീഗും

മനോരമ ലേഖകൻ

Published: October 23 , 2024 03:27 AM IST

Updated: October 22, 2024 11:25 PM IST

1 minute Read

സൗഹൃദാന്തരീക്ഷം നശിപ്പിക്കാനും സർക്കാർ ആധിപത്യം അടിച്ചേൽപിക്കാനും നീക്കമെന്ന് ആരോപണം

ന്യൂഡൽഹി ∙ സമൂഹത്തിൽ സൗഹൃദത്തിന്റെ അന്തരീക്ഷം കെടുത്താനാണ് വഖഫ് ബില്ലിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നതുൾപ്പെടെയുള്ള വിയോജിപ്പുകൾ മുസ്‍‌ലിം ലീഗ് എംപിമാർ ജെപിസിക്കു മുന്നിൽ അവതരിപ്പിച്ചു. ലീഗിന്റെ 5 എംപിമാരുടെ സംഘമാണ് ഇന്നലെ രണ്ടു മണിക്കൂറോളം നീണ്ട അവതരണം നടത്തിയത്. നിയമത്തിലെ പല വ്യവസ്ഥകളും ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീം കോടതിയിൽ ഉൾപ്പെടെ ഇതു നിയമപരമായി നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയെന്നാണു വിവരം. വഖഫ് സ്ഥാപനങ്ങളെ ഉദ്യോഗസ്ഥരുടെ പിടിയിലാക്കാനുള്ള നീക്കമാണ് ബില്ലിലുള്ളത്.

കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും 2 അംഗങ്ങൾ മുസ്‍ലിം അല്ലാത്തവരായിരിക്കണം എന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ നിയമവിരുദ്ധമാണ്. മറ്റു മതങ്ങൾക്കും സമാനമായ ബോർഡുകളും സ്ഥാപനങ്ങളുമുണ്ട്. അവർക്കൊന്നുമില്ലാത്ത വ്യവസ്ഥകൾ വഖഫിനു ബാധകമാക്കുന്നതു ശരിയല്ല. വഖഫ് ബോർഡിനും കൗൺസിലിനുമുള്ള അധികാരങ്ങൾ വെട്ടിച്ചുരുക്കി സർക്കാരിന്റെ ആധിപത്യം അടിച്ചേൽപിക്കാനും നീക്കമുണ്ട്. 

വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ഭരണസംവിധാനത്തിലും അതിന്റെ നേതൃപദവികളിലും ഇഷ്ടക്കാരെ നിയമിക്കാനുള്ള രാഷ്ട്രീയ ഉദ്ദേശ്യം ഇതിനു പിന്നിലുണ്ടെന്നും ലീഗ് ഉന്നയിച്ചു. എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, ഹാരിസ് ബീരാൻ, എം.പി.അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരുടെ സംഘമാണ് ജെപിസിയിൽ ഹാജരായത്. 31 അംഗ ജെപിസിയിൽ ലീഗ് അംഗങ്ങൾക്ക് പ്രാതിനിധ്യം നൽകാതിരുന്നതു വിവാദമായിരുന്നു. 

English Summary:
Waqf Bill Faces Fierce Opposition: Muslim League Cries Foul at JPC Hearing

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt 6j9d6u2igmgsn5qc7g0fv9ldjj mo-legislature-centralgovernment


Source link

Related Articles

Back to top button