INDIALATEST NEWS

കശ്മീർ: ഭീകരർക്കായി തിരച്ചിൽ ശക്തം; തിരച്ചിലിന് ഡ്രോണുകളും പൊലീസ് നായകളും

കശ്മീർ: ഭീകരർക്കായി തിരച്ചിൽ ശക്തം; തിരച്ചിലിന് ഡ്രോണുകളും പൊലീസ് നായകളും – Strong search for terrorists at Kashmir | India News, Malayalam News | Manorama Online | Manorama News

കശ്മീർ: ഭീകരർക്കായി തിരച്ചിൽ ശക്തം; തിരച്ചിലിന് ഡ്രോണുകളും പൊലീസ് നായകളും

താരിഖ് ബട്ട്

Published: October 23 , 2024 03:28 AM IST

1 minute Read

കശ്മീരിലെ ഗഗൻഗീറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. ഷാനവാസ് ദറിന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയ മുഖ്യ
മന്ത്രി ഒമർ അബ്ദുല്ല.

ശ്രീനഗർ ∙ കശ്മീരിലെ ഗാൻദെർബാർ ജില്ലയിൽ ഡോക്ടർ അടക്കം 7 പേരെ വധിച്ച ഭീകരരെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കി. ഡ്രോണുകളുപയോഗിച്ചും പൊലീസ് നായകളുടെ സഹായത്തോടെയുമാണ് തിരച്ചിൽ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ആക്രമണം നടത്തിയത് 2 ഭീകരരാണെന്ന് പരുക്കേറ്റവർ മൊഴിനൽകി. 

ശ്രീനഗർ– ലേ തുരങ്ക നിർമാണത്തിന് എത്തിയ 6 തൊഴിലാളികളും ഒരു ഡോക്ടറുമാണ് 20ന് ഗംഗാനഗറിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലഷ്കറെ തയിബയുടെ ഭാഗമായ ദ് റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റിരുന്നു. 

ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. ഷാനവാസ് ദറിന്റെ മകന്റെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറഞ്ഞു. അദ്ദേഹത്തിന്റെ വസതി ഒമർ സന്ദർശിച്ചു. 2 പാക്ക് ഭീകരരാണ് കൃത്യം നടത്തിയതെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു. 
അതിനിടെ, അന്യസംസ്ഥാന തൊഴിലാളികളെ സംസ്ഥാനം വിടാൻ ഭരണകൂടം പ്രേരിപ്പിക്കുകയാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി ആരോപിച്ചു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് വ്യക്തമാക്കി. 

ഭീകരസംഘടനയെ നിർവീര്യമാക്കി
ശ്രീനഗർ ∙ പാക്കിസ്ഥാന്റെ പിന്തുണയോടെ കശ്മീരിൽ പുതുതായി രൂപീകരിച്ച ഒരു ഭീകരസംഘടനയെ നിർവീര്യമാക്കിയെന്ന് പൊലീസ്. സംസ്ഥാനത്തെ 7 ജില്ലകളിൽ പൊലീസിലെ ഭീകരവിരുദ്ധ വിഭാഗം റെയ്ഡ് നടത്തി. തെഹ്​രികെ ലബായ്ക് മുസ്​ലിം (ടിഎൽഎം) എന്ന ഈ സംഘടന പാക്കിസ്ഥാനിലെ ‘ബാബ ഹമാസ്’ എന്ന ലഷ്കർ ബന്ധമുള്ള സംഘടനയുടെ സഹായത്തോടെയാണ് പ്രവർത്തിച്ചിരുന്നത്. 

English Summary:
Strong search for terrorists at Kashmir

mo-judiciary-lawndorder-nia tariq-bhatt mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-common-terrorists mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-jammukashmir 3eclvrbgnt8rkrcb2rucl6b3ku


Source link

Related Articles

Back to top button