സ്കൂൾ മേളകളിൽ ‘പിരിവ് കൊയ്ത്ത് ‘

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലാ-കായിക- ശാസ്ത്രമേളകൾക്കായി കടുത്ത പിരിവെന്ന് ആക്ഷേപം. പാറശാല ഉപജില്ല പേരന്റ് ഡൊണേഷൻ എന്ന പേരിൽ നൂറു രൂപ വീതം രക്ഷിതാക്കളിൽനിന്ന് പിരിക്കുന്നുണ്ട്. ഇതേ ഉപ ജില്ലയിൽ ഹൈസ്കൂൾ അദ്ധ്യാപക വിഹിതം 900 രൂപയാണ്. ഹയർ സെക്കൻഡറി അദ്ധ്യാപക വിഹിതം 1200 രൂപയും.
ബാലരാമപുരം വിദ്യാഭ്യാസ ഉപ ജില്ല, തിരുവനന്തപുരം റവന്യൂ ജില്ല ശാസ്ത്രോത്സവം കേരള സ്കൂൾ കലോത്സവം എന്ന പേരിൽ ടീച്ചേഴ്സ് കൂപ്പൺ തുക 1500 രൂപയാണ്. ഫറോക് ഉപ ജില്ല സ്കൂൾ മേളകൾ എന്ന പേരിൽ ഇറക്കുന്ന കൂപ്പണിന്റെ തുക 700 രൂപ. ഇത് ആർക്കാണെന്ന് രസീതിൽ വ്യക്തമല്ല. കഴിഞ്ഞ വർഷം കായിക ഫീസിനത്തിൽ ഒരു കുട്ടി 50 രൂപയാണ് നൽകേണ്ടിയിരുന്നതെങ്കിൽ ഈ വർഷം 75 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. പുറമേ, കലോത്സവ ഫീസ് 50 രൂപയും നൽകണം.
അപ്പീൽ ഫീസിലും
ഇരുട്ടടി
റവന്യൂ ജില്ലാ കലോത്സവത്തിന്റെ അപ്പീൽ ഫീസിന്റെ വർദ്ധനയും രക്ഷിതാക്കൾക്ക് ഇരുട്ടടി.. ഇക്കുറി 3000 രൂപ
വർദ്ധിപ്പിച്ച് അയ്യായിരം രൂപയാണ് ഈടാക്കുന്നത്. കഴിഞ്ഞ വർഷം ഇത് 2000 രൂപയായിരുന്നു.
സ്കൂൾതല അപ്പീൽ ഫീസ് 500ൽ നിന്ന് 1000 രൂപയായും ഉപജില്ലാതല അപ്പീൽ ഫീസ് 1000ൽ നിന്ന് 2000 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിൽ അപ്പീൽഫീസ് 5000 രൂപയാണ്. ജില്ലാതലത്തിൽ നിന്ന് അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിനെത്തുന്ന കുട്ടികൾ 10,000 രൂപ നിരതദ്രവ്യവും കെട്ടിവയ്ക്കണം.
Source link