INDIA

അവയവദാനം: സ്ഥിരം കോഓർഡിനേറ്റർമാരെ നിയമിക്കണമെന്ന് നിർദേശം

അവയവദാനം: സ്ഥിരം കോഓർഡിനേറ്റർമാരെ നിയമിക്കണമെന്ന് നിർദേശം – Boosting Organ Donation: NOTTO Calls for Permanent Transplant Coordinators | India News, Malayalam News | Manorama Online | Manorama News

അവയവദാനം: സ്ഥിരം കോഓർഡിനേറ്റർമാരെ നിയമിക്കണമെന്ന് നിർദേശം

മനോരമ ലേഖകൻ

Published: October 23 , 2024 03:27 AM IST

Updated: October 22, 2024 09:41 PM IST

1 minute Read

പ്രതീകാത്മക ചിത്രം (Photo Credit: Nixx Photography/ Shutterstock.com)

ന്യൂഡൽഹി ∙ അവയവദാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആശുപത്രികളിൽ സ്ഥിരം ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർമാരെ നിയമിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നാഷനൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ നിർദേശം നൽകി. അവയവദാനനിരക്ക് കുറയുന്നതും സ്ഥിരം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും പരിഗണിച്ചാണ് നിർദേശം. 

ദേശീയ അവയവദാന പദ്ധതി പ്രകാരം സർക്കാർ മെഡിക്കൽ കോളജിലും ട്രോമ സെന്ററിലുമായി രണ്ടും സ്വകാര്യ മെഡിക്കൽ കോളജിൽ ഒന്നും തസ്തികകളുള്ളത്. മസ്തിഷ്ക മരണം സംഭവിച്ചവരുടെ ആരോഗ്യാവസ്ഥ ഉറപ്പാക്കൽ, അവയവദാനത്തിനു ബന്ധുക്കൾ തയാറാകുന്നെങ്കിൽ അവരുടെ ബോധവൽക്കരണം, കൗൺസലിങ്, ദാതാവും സ്വീകർത്താവും തമ്മിലുള്ള ഏകോപനം തുടങ്ങിയവ ഉറപ്പാക്കേണ്ടത് ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർമാരാണ്. രാജ്യത്ത് 750 ൽ ഏറെ ആരോഗ്യ സ്ഥാപനങ്ങൾ അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. 

English Summary:
Boosting Organ Donation: NOTTO Calls for Permanent Transplant Coordinators

mo-health-organtransplantation v3bamj2ppkaqsrtgjnm02bkmt mo-news-common-malayalamnews mo-health 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list


Source link

Related Articles

Back to top button