വയനാട്ടിൽ ഒരാൾകൂടി പത്രിക സമർപ്പിച്ചു

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ഒരാൾകൂടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി ഷെയ്ക്ക് ജലീൽ ഇന്നലെ ജില്ലാ കളക്ടർ കൂടിയായ വരണാധികാരി ഡി.ആർ.മേഘശ്രീക്ക് നാമനിർദ്ദേശ പത്രിക നൽകി. സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. കെ.പത്മരാജൻ 18ന് പത്രിക നൽകിയിരുന്നു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ പത്രിക സ്വീകരിക്കും. 25നാണ് നാമനിർദ്ദേശ പത്രിക നൽകാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 28ന് നടക്കും. 30ന് വൈകിട്ട് മൂന്നിനകം പത്രിക പിൻവലിക്കാം.


Source link
Exit mobile version