KERALAM
പാലക്കാട്ട് ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് കത്തിച്ചു

പാലക്കാട്: ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്ത് പാലക്കാട് നഗരസഭയ്ക്ക് മുന്നിൽ ഉയർത്തിയ ഫ്ളക്സ് ബോർഡ് കത്തിച്ചു. ഫ്ളക്സ് ബോർഡിന്റെ നടുവിലായാണ് തീ പിടിച്ചത്. ഉടനടി തീ കെടുത്തിയതിനാൽ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിച്ചില്ല. പ്രാഥമിക അന്വേഷണത്തിൽ മാനസിക വിഭ്രാന്തിയുള്ള ഒരാളാണ് ഫ്ളക്സ് കത്തിച്ചതെന്ന് പൊലീസ് അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടപ്പാതയിൽ സ്ഥാപിച്ചിരുന്ന മുഴുവൻ ഫ്ളക്സ് ബോർഡുകളും നീക്കി. ഇന്നലെ രാവിലെയാണ് സംഭവം.
അതേസമയം, പാർട്ടി സംസ്ഥാന ഉപാധ്യക്ഷയുടെ ഫ്ളക്സ് ബോർഡ് കത്തിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കെ.എം.ഹരിദാസ് പൊലീസിൽ പരാതി നൽകി.
Source link