ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ബുധനാഴ്ച ഉഭയകക്ഷി ചര്‍ച്ച നടത്തും. അഞ്ചു വര്‍ഷത്തിനും ശേഷം ഇരുനേതാക്കളും തമ്മില്‍ നടക്കുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി വിക്രം മിസ്രിയാണ് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കിയത്. നാലര വര്‍ഷം നീണ്ട സംഘര്‍ഷത്തിനു ശേഷം യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും സേനാപിന്മാറ്റത്തിനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തില്‍ ഇരുവരുടെയും കൂടിക്കാഴ്ച നിര്‍ണായകമാണ്.
Source link