KERALAM
ബി.ജെ.പിയിലേക്കില്ല: കെ.മുരളീധരൻ
#കോൺഗ്രസിൽ അവഗണന തുടർന്നാൽ വിരമിക്കും
കോഴിക്കോട്: ബി.ജെ.പിയിലേക്ക് പോകാൻ തന്നെ കിട്ടില്ലെന്ന് കെ.മുരളീധരൻ. കെ.സുരേന്ദ്രന്റെ പരാമർശങ്ങൾ തമാശയായി കണ്ടാൽ മതി. തന്റെ പാർട്ടി അവഗണന തുടരുകയാണെങ്കിൽ ഈ പാർട്ടിയിൽ നിന്ന് റിട്ടയർ ചെയ്യുമെന്നും മാദ്ധ്യമങ്ങളോട് മുരളീധരൻ പറഞ്ഞു.
അൻവറിന് വയനാട്ടിൽ സ്വാധീനമുണ്ട്. പാലക്കാട്ടും ചേലക്കരയിലുമില്ല. അവിടെ അൻവറിന്റെ വാക്ക് കേട്ട് ചാടിയിറങ്ങേണ്ട സാഹചര്യമില്ല. രമ്യ ഹരിദാസ് മികച്ച സ്ഥാനാർത്ഥിയാണ്. പാർട്ടി ഏകകണ്ഠമായി തീരുമാനിച്ച സ്ഥാനാർത്ഥി. അവിടെ നിലവിൽ പ്രശ്‌നമൊന്നുമില്ല. വയനാട്ടിൽ താൻ പ്രചാരണത്തിനിറങ്ങും. പ്രിയങ്ക ഗാന്ധി മത്സരിക്കാൻ വരുമ്പോൾ ഒരു കോൺഗ്രസുകാരനും മാറിനിൽക്കാനാവില്ല. മറ്റ് മണ്ഡലങ്ങളിൽ പ്രചാരണത്തിനിറങ്ങുന്നത് പിന്നീട് തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു.
Source link