ബിഎസ്എൻഎലിൽനിന്ന് ‘ഇന്ത്യ’ പുറത്ത്, ഇനി കണക്ടിങ് ഭാരത്; നിറവും മാറി

ബിഎസ്എൻഎലിൽനിന്ന് ‘ഇന്ത്യ’ പുറത്ത്, ഇനി കണക്ടിങ് ഭാരത്; നിറവും മാറി – BSNL’s Logo Gets a ‘Bharat’ Makeover Alongside New Services and 4G Launch | Latest News | Manorama Online

ബിഎസ്എൻഎലിൽനിന്ന് ‘ഇന്ത്യ’ പുറത്ത്, ഇനി കണക്ടിങ് ഭാരത്; നിറവും മാറി

ഓൺലൈൻ ഡെസ്ക്

Published: October 22 , 2024 08:30 PM IST

1 minute Read

Photo credit Twitter

ന്യൂഡൽഹി∙ ഇന്ത്യയെ വെട്ടി ഭാരതമാക്കിയും നിറം മാറ്റിയും ബിഎസ്എൻഎലിന്റെ പുതിയ ലോഗോ. ‘കണക്ടിങ് ഇന്ത്യ’ എന്ന ബിഎസ്എൻഎലിന്റെ ടാഗ്‌ലൈനാണ് ‘കണക്ടിങ് ഭാരത്’ എന്നാക്കി മാറ്റിയത്. പഴയ ലോഗോയിലെ നീല, ചുവപ്പ് നിറങ്ങൾക്കു പകരം നീല, ദേശീയ പതാകയിലെ നിറങ്ങളായ വെള്ള, പച്ച, കുങ്കുമം എന്നിവയുമാണ് പുതിയ ലോഗോയിലുള്ളത്.

നേരത്തെ ദൂരദർശന്റെ ലോഗോ കാവിനിറമാക്കിയതും ജി20 ഉച്ചകോടിയുടെ ക്ഷണക്കത്തിൽ ഇന്ത്യയ്ക്കു പകരം ഭാരതമെന്ന് പ്രയോഗിച്ചതും വിവാദത്തിലായിരുന്നു. ‌

രാജ്യത്താകെ 4ജി നെറ്റ്‌വർക്ക് നൽകുന്നതിന്റെ ഉദ്ഘാടന പരിപാടിയിലാണ് ബിഎസ്എൻഎലിന്റെ പുതിയ ലോഗോ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പുറത്തിറക്കിയത്. സ്പാം ബ്ലോക്കിങ്, വൈഫൈ റോമിങ് സർവീസ്, ഇൻട്രാനെറ്റ് ടിവി തുടങ്ങി ഏഴ് പുതിയ സർവീസുകളും ബിഎസ്എൻഎൽ പുറത്തിറക്കി.

English Summary:
BSNL’s Logo Gets a ‘Bharat’ Makeover Alongside New Services and 4G Launch

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-juyotiradityascindia 5tj6hj4iipgshalp0erl4lbjj5 mo-technology-bsnl


Source link
Exit mobile version