HEALTH

ലോക ആർത്രൈറ്റിസ് ദിനം ആചരിച്ചു

ലോക ആർത്രൈറ്റിസ് ദിനം ആചരിച്ചു | arthritis | Joint | health

ലോക ആർത്രൈറ്റിസ് ദിനം ആചരിച്ചു

മനോരമ ലേഖകൻ

Published: October 22 , 2024 08:01 PM IST

1 minute Read

മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ഓർത്തോപീഡിക്‌സ്   ലോക ആർത്രൈറ്റിസ് ദിനത്തിൽ ‘ജോയിൻറ് ഫോർ ലൈഫ്’ എന്ന പരിപാടി സംഘടിപ്പിച്ചു. സന്ധി മാറ്റിവെക്കൽ അടക്കമുള്ള  സന്ധി  സംരക്ഷണ നടപടിക്രമങ്ങൾക്ക്  വിധേയരായവരുൾപ്പടെ  അഞ്ഞൂറിലധികം പ്രതിനിധികൾ  പരിപാടിയിൽ പങ്കെടുത്തു.
മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ ഐഎഎസ് ഉദ്ഘാടനം ചെയ്തു.വൈദ്യശാസ്ത്ര സാങ്കേതിക വിദ്യകൾ സന്ധി രോഗ ചികിത്സയിൽ കൊണ്ടു വന്നിട്ടുള്ള പുരോഗതി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിത പ്രയാസങ്ങൾ പരിഹാരം കണ്ടതായി  അദ്ദേഹം പറഞ്ഞു.ചലച്ചിത്രതാരം ശിവദ നായർ വിശിഷ്ടാതിഥിയായിരുന്നു.  മെഡിക്കൽ മിഷൻ സെക്രട്ടറിയും സിഇ ഒയുമായ ജോയ്. പി. ജേക്കബ് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് ഓർത്തോപീഡിക്‌സിലെ ഓർത്തോപീഡിക് സർജറി വിഭാഗം മേധാവി ഡോ. സുജിത് ജോസ്; എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ഡീൻ ഡോ.കെ.കെ. ദിവാകർ,  മെഡിക്കൽ സൂപ്രണ്ട് ഡോ.വർഗീസ് പോൾ, സ്ട്രാറ്റജിക് പ്ലാനിംഗ് ആൻഡ് മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ.സോജൻ ഐപ്പ്; അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ പ്രൊഫ.പി.വി. തോമസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. 

സന്ധിവാതത്തിൻറെ നേരത്തെയുള്ള രോഗനിർണയവും സമയബന്ധിതമായ ചികിത്സയും ചലന ശേഷിയും ജീവിത നിലവാരവും സംരക്ഷിക്കാൻ അനിവാര്യമാണെന്ന് ഡോ. സുജിത് ജോസ് പറഞ്ഞു.ജോയിൻറുകൾ  സംരക്ഷിക്കാനുള്ള  ആധുനിക സാങ്കേതിക വിദ്യ  മുന്നേറ്റങ്ങളെക്കുറിച്ചും ഡോ. സുജിത് ജോസ് വിശദീകരിച്ചു. സന്ധികളുടെ സാധാരണ പരിക്കുകൾ മുതൽ ഡീജനറേറ്റീവ് ആർത്രൈറ്റിസ്  വരെയുള്ള വിഷയങ്ങളിൽ ചർച്ചകൾ നടന്നു.ഡോ. മെൽവിൻ ജോർജ്, ഡോ. ആൻറണി ജെ, ഡോ. ബോബി പൗലോസ്, ഡോ. റെജോ വർഗീസ് തുടങ്ങിയ  വിദഗ്ദ്ധർ പങ്കെടുത്തു. ജോയിൻറ് പെയിൻ മാനേജ്‌മെൻ്റിനെക്കുറിച്ചുള്ള ബുക്ക്‌ലെറ്റുകളും ജോയിൻറ് റീപ്ലേസ്‌മെൻറ് സർജറികൾക്ക് വിധേയരായവർക്കുള്ള ഇംപ്ലാൻറ് അലേർട്ട് കാർഡുകളും  പരിപാടിയിൽ വിതരണം ചെയ്തു. മുട്ടും ഇടുപ്പും മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ രോഗികൾ പങ്കെടുത്ത വാക്കത്തോണും പരിപാടിയുടെ ഭാഗമായി നടന്നു.  അടുത്ത ഒരു മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യുന്ന അർഹരായവർക്ക്  സൗജന്യ ജോയിൻറ് റീപ്ലേസ്‌മെൻറുകൾ നടത്തുന്ന പദ്ധതി മലങ്കര മെഡിക്കൽ മിഷൻ സെക്രട്ടറിയും സി.ഇ.ഒയുമായ ജോയ് പി.ജേക്കബ് പ്രഖ്യാപിച്ചു. ഉപകരണങ്ങളുടെ ചെലവ്  മാത്രമേ രോഗി വഹിക്കേണ്ടതുള്ളു.   

English Summary:
Joint Pain Relief and Advanced Treatments Highlighted at World Arthritis Day Program

mo-health-healthnews 4lt8ojij266p952cjjjuks187u-list 48c56v1gmoko5u6d66okhmd9qg 6r3v1hh4m5d4ltl5uscjgotpn9-list mo-health-arthritis


Source link

Related Articles

Back to top button