ബെംഗളൂരുവിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്നു; 3 മരണം, 14 പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം

ബെംഗളൂരുവിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്നുവീണു; 3 മരണം, നിരവധിപ്പേർ കുടുങ്ങിയതായി സംശയം – Bengaluru Building Collapse Claims Three Lives, Many Feared Trapped – Manorama Online | Malayalam News | Manorama News
ബെംഗളൂരുവിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്നു; 3 മരണം, 14 പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം
ഓൺലൈൻ ഡെസ്‍ക്
Published: October 22 , 2024 06:37 PM IST
Updated: October 22, 2024 06:55 PM IST
1 minute Read
ബെംഗളൂരുവിൽ തകർന്നുവീണ കെട്ടിടത്തിന്റെ ദൃശ്യം.(Photo:@madhuriadnal/X)
ബെംഗളൂരു∙ ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്ന് മൂന്നുപേർ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. 14 പേർ ഇനിയും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ബാബുസപല്യയിൽ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.
കനത്തമഴയ്ക്കിടെയാണ് കെട്ടിടം തകർന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ബെംഗളൂരുവിൽ കനത്തമഴയാണ് പെയ്തത്. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലാണ്. ഒക്ടോബർ 24 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
English Summary:
Bengaluru Building Collapse Claims Three Lives, Many Feared Trapped
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 7g7ba0v7k39dp76clo694l9eon mo-news-world-countries-india-indianews mo-news-national-states-karnataka mo-news-common-bengalurunews
Source link