സൂര്യയോടുള്ള ഇഷ്ടം കൂടിയത് ആ ചിത്രം കണ്ട േശഷം: പുകഴ്ത്തി രമേശ് െചന്നിത്തല
സൂര്യയോടുള്ള ഇഷ്ടം കൂടിയത് ആ ചിത്രം കണ്ട േശഷം: പുകഴ്ത്തി രമേശ് െചന്നിത്തല | Ramesh Chennithala Suriya
സൂര്യയോടുള്ള ഇഷ്ടം കൂടിയത് ആ ചിത്രം കണ്ട േശഷം: പുകഴ്ത്തി രമേശ് െചന്നിത്തല
മനോരമ ലേഖകൻ
Published: October 22 , 2024 03:44 PM IST
1 minute Read
തമിഴ് സൂപ്പർതാരം സൂര്യയെ നേരിട്ടു കണ്ട അനുഭവം പങ്കുവച്ച് കോൺഗ്രസ് നേതാവ് രമേശ് െചന്നിത്തല. ഒക്ടോബർ 21ന് ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് നടനെ രമേശ് ചെന്നിത്തല കണ്ടുമുട്ടിയത്.
‘‘ജയ് ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യ ബോധവും മാറ്റുരയ്ക്കാൻ! സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ട ശേഷമാണ്.
ഇന്ന് ഡൽഹി എയർ പോർട്ടിൽ സൂര്യയെ യാദൃച്ഛികമായി കണ്ടുമുട്ടി. കുശലം പങ്കുവച്ചു.’’–രമേശ് ചെന്നിത്തലയുടെ വാക്കുകൾ.
ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് സൂര്യ ഇപ്പോൾ. ഒരു പാൻ-ഇന്ത്യ സംരംഭമായി പ്രമോട്ട് ചെയ്യുന്ന ചിത്രം നവംബർ 14 ന് തിയേറ്റുകളിൽ എത്തും . ചിത്രത്തിന്റെ പ്രമോഷനുകൾ മുംബൈയിൽ ആരംഭിച്ച് ഡൽഹിയിൽ തുടരുകയാണ്. ഒക്‌ടോബർ 21-ന് ഡൽഹിയിൽ ദിഷാ പഠാനി, ബോബി ഡിയോൾ എന്നിവരോടൊപ്പം അദ്ദേഹം ചിത്രത്തിന്റെ പ്രചരണം നടത്തിയിരുന്നു.
English Summary:
Congress Leader Meets Suriya at Delhi Airport
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-suriya bs6cccgd5abc9bp8b0fc90b0r mo-politics-leaders-rameshchennithala
Source link