WORLD
ആശുപത്രിയുടെ താഴെ ഹിസ്ബുള്ളയുടെ രഹസ്യ ബങ്കര്‍;4200 കോടി രൂപയും സ്വര്‍ണവും കണ്ടെത്തിയെന്ന് ഇസ്രയേല്‍
ടെല്‍ അവീവ്: ബെയ്‌റൂത്തിലെ ആശുപത്രിക്ക് താഴെ ഹിസ്ബുള്ളയുടെ രഹസ്യ സാമ്പത്തിക കേന്ദ്രമുണ്ടെന്ന അവകാശവാദവുമായി ഇസ്രയേല്‍. പണമായും സ്വര്‍ണമായും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സമ്പത്താണ് ബങ്കറിലുള്ളതെന്നും ഇത് ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഇസ്രയേലിന്റെ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു.ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസുകള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച്ച രാത്രി ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തല്‍. ഹിസ്ബുള്ള മേധാവിയായിരുന്ന സയ്യിദ് ഹസന്‍ നസ്‌റുള്ളയുടെ, ബെയ്‌റൂത്തിലെ അല്‍ സഹല്‍ ആശുപത്രിക്ക് താഴെയുള്ള ബങ്കറിലാണ് ഇത്രയും പണമുള്ളതെന്നും ഐഡിഎഫിന്റെ വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കുന്നു.
Source link