ആന്റണി, ഹെലികോപ്റ്റർ എത്തിച്ചെന്ന് പൃഥ്വി; ഇനി ‘പറക്കും തളിക’ ആകട്ടെയെന്ന് ടൊവിനോ | Prithviraj Sukumaran Helicopter
ആന്റണി, ഹെലികോപ്റ്റർ എത്തിച്ചെന്ന് പൃഥ്വി; ഇനി ‘പറക്കും തളിക’ ആകട്ടെയെന്ന് ടൊവിനോ
മനോരമ ലേഖകൻ
Published: October 22 , 2024 01:28 PM IST
1 minute Read
ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും, ടൊവിനോ തോമസ്
നിർമാതാവ്, നടൻ എന്നതിനപ്പുറം അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും. പൃഥ്വിയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയ ആന്റണി പെരുമ്പാവൂരിനോട് ‘ഹെലികോപ്റ്റർ’ ആവശ്യപ്പെട്ട കാര്യം ആരാധകരെല്ലാം ഏറ്റെടുത്ത ഒന്നാണ്. എന്തായാലും ചോദിക്കേണ്ട താമസം മാത്രമേയുള്ളൂ, ആന്റണി അത് നടത്തികൊടുത്തു.
‘‘ലെ ആന്റണി: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു… ഹെലികോപ്റ്റർ വന്നു ! ഇനി വേറെ എന്തെങ്കിലും?’’ എന്ന അടിക്കുറിപ്പോടെ തന്റെയൊപ്പം തൊഴുകൈയ്യോടെ ഇരിക്കുന്ന ആന്റണിയുടെ ഒരു ചിത്രമാണ് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ആരാധകരും സഹ പ്രവർത്തകരുമടക്കം നിരവധിപ്പേരാണ് പോസ്റ്റിനു കമന്റുകളുമായി എത്തുന്നത്.
അതിൽ ഏറ്റവും രസകരമായ കമന്റുകളിലൊന്ന് നടൻ ടൊവിനോ തോമസിന്റേതാണ്. ‘‘ഇനി ഒരു പറക്കും തളിക ആകാം’’ എന്നാണ് ടൊവിയുടെ കമന്റ്. പുഞ്ചിരിക്കുന്ന സ്മൈലികളോടെയായിരുന്നു സുപ്രിയയുടെ മറുപടി.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശീർവാദ് സിനിമാസും ലൈകാ പ്രൊഡക്‌ഷനും ചേർന്നാണ്. മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാരിയർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ, സാനിയ ഇയ്യപ്പൻ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
English Summary:
Prithviraj Gets a Helicopter From Producer Antony Perumbavoor
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-movie-antony-perumbavoor mo-entertainment-movie-tovinothomas 22n07pi1jmejbnghlfimors1dh mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list mo-entertainment-titles0-empuraan
Source link