KERALAMLATEST NEWS

സിദ്ദിഖിന്റെ ജാമ്യാപേക്ഷ രണ്ടാഴ്‌ചത്തേക്ക് മാറ്റി; അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും

ന്യൂഡൽഹി : യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്‌ചത്തേക്ക് മാറ്റി. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. കേസുമായി ബന്ധപ്പെട്ട് എട്ട് കൊല്ലം എങ്ങനെ കാലതാമസമുണ്ടായെന്ന് കോടതി ചോദിച്ചു. സൂപ്പർസ്റ്റാറിനെതിരെ പരാതി നൽകാൻ പലരും മടിക്കുമെന്നാണ് പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചത്.

കേസ് ഇന്ന് പരിഗണിക്കാനിരിക്കെ സിദ്ദിഖ് ഇന്നലെ സുപ്രിംകോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായെന്നും പൊലീസ് ആവശ്യപ്പെട്ടതിൽ തന്റെ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയെന്നും സിദ്ദിഖ് സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

പഴയ ഫോണുകൾ തന്റെ കൈയിൽ ഇല്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടിയിരുന്നു. ഐ പാഡ് ഉപയോഗിക്കുന്നില്ല. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടർന്നുവെന്നും ഇതു സംബന്ധിച്ച് താൻ പരാതി നൽകിയിട്ടുണ്ടെന്നും സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പലതും മറന്നുപോയെന്ന ഉത്തരമാണ് പ്രതി നൽകുന്നത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കൈമാറാൻ തയ്യാറായില്ലെന്നും ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുൻപ് കള്ളത്തരം പുറത്തുകൊണ്ടുവരണമെന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ ആണ് സംസ്ഥാന സർക്കാരിനായി എത്തിയതെന്ന്


Source link

Related Articles

Back to top button