തിരുവനന്തപുരം: ജനവാസ മേഖലയിൽ കരടിയിറങ്ങി. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. പ്രദേശത്തെ ടാപ്പിംഗ് തൊഴിലാളികളാണ് കരടിയിറങ്ങിയത് ആദ്യം കണ്ടത്. പിന്നാലെ ഇവർ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്ന് വനം വകുപ്പ് അറിയിച്ചു.
കരടി വിഹരിക്കുന്നതും പട്ടികളെ ഓടിക്കുന്നതും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് ടാപ്പിംഗ് തൊഴിലാളികൾ കരടിയിറങ്ങിയത് കണ്ടത്. ഈ പ്രദേശത്ത് മുമ്പും കരടിയുടെ ആക്രമണമുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും കരടി സാന്നിദ്ധ്യം കാണുകയാണെങ്കിൽ കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
Source link