ജാർഖണ്ഡിൽ 21 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; മഹാരാഷ്ട്രയിൽ ആദ്യഘട്ട പട്ടിക ഇന്ന്, ബിജെപിയിൽ വിമതശല്യം

ജാർഖണ്ഡിൽ 21 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; മഹാരാഷ്ട്രയിൽ ആദ്യഘട്ട പട്ടിക ഇന്ന്, ബിജെപിയിൽ വിമതശല്യം – Latest News | Manorama Online

ജാർഖണ്ഡിൽ 21 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; മഹാരാഷ്ട്രയിൽ ആദ്യഘട്ട പട്ടിക ഇന്ന്, ബിജെപിയിൽ വിമതശല്യം

ഓൺലൈൻ ഡെസ്ക്

Published: October 22 , 2024 07:24 AM IST

1 minute Read

കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ പാർട്ടി നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരോടൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. (Photo: PTI /Kamal Kishore)

ന്യൂഡൽഹി∙ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. 21 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ജാർഖണ്ഡ് ധനമന്ത്രി രാമേശ്വർ ഒറോൺ ലോഹർദാഗിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാവായ അജോയ് കുമാർ ജംഷഡ്പൂർ ഈസ്റ്റിൽ നിന്നും മത്സരിക്കും.
81 നിയമസഭാ മണ്ഡലങ്ങളുള്ള ജാർഖണ്ഡിൽ 70 സീറ്റുകളിലും കോൺഗ്രസും ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) മത്സരിക്കാനാണ് ധാരണ. ബാക്കി സീറ്റുകൾ ഇന്ത്യ മുന്നണിയിലെ മറ്റ് കക്ഷികൾക്ക് വീതിച്ച് നൽകും. ഇതിൽ അതൃപ്തി അറിയിച്ച് ആർജെഡിയും ഇടതുപാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. 

ഇന്ന് രാത്രിയോടെ മഹാരാഷ്ട്രയിലും കോൺഗ്രസ് സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവരും. ഇന്നലെ ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ 63 സ്ഥാനാർഥികളുടെ പട്ടിക അംഗീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ തർക്കം തുടരുന്ന 30 സീറ്റുകളിൽ മഹാ വികാസ് അഘാഡി സഖ്യം നേതാക്കൾ ഇന്ന് ചർച്ച നടത്തും. 
മഹാരാഷ്ട്രയിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച ബിജെപിയിൽ വിമത ശല്യം രൂക്ഷമാണ്. കേന്ദ്ര നേതൃത്വം ഇടപെട്ട് വിമതശല്യം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

English Summary:
Jharkhand Elections: Congress Announces 21 Candidates, Including Key Leaders

26e2ivjnajq6ebc1ee53han02u 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-congress mo-politics-parties-jmm


Source link
Exit mobile version