KERALAMLATEST NEWS

ചെൽസിയെ വീഴ്‌ത്തി ലിവർ ഒന്നാമത്!

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ കരുത്തർ ഏറ്റമുട്ടിയ ഗ്ലാമ‌ർ പോരാട്ടത്തിൽ ചെൽസിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്‌ത്തി ലിവർപൂൾ പോയിന്റ് ടേബിളിൽ ഒന്നമതെത്തി. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന പോരാട്ടത്തിൽ മൊഹമ്മദ് സലയും (പെനാൽറ്റി), കുിർട്ടിസ് ജോൺസുമാണ് ആതിഥേയർക്കായി സ്കോർ ചെയ്തത്. നിക്കോളാസ് ജാക്സൺ ചെൽസിക്കായി ഒരുഗോൾ മടക്കി. 8 മത്സരങ്ങളിൽ നിന്ന് 7-ാംജയം നേടിയ ലിവർപൂൾ 21 പോയിന്റുമായാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് മുന്നിലെത്തിയത്. ഇത്രയും മത്സരങ്ങളിൽ നിന്ന് സിറ്റി‌യ്ക്ക് 20 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ആഴ്‌സനലിന് 17 പോയിന്റും. ചെൽസി 14 പോയിന്റുമായി ആറാമതാണ്. മത്സരത്തിൽ ടാർജറ്റിലേക്കുള്ള ഷോട്ടിൽ ഒഴികെ ബാക്കി എല്ലാ മേഖലയിലും ലിവർപൂളിനെക്കാൾ ചെൽസി ആയിരുന്നു മുന്നിൽ.


Source link

Related Articles

Back to top button