ംധോണിയുടെ യെസിനായി ചെന്നൈ കാത്തിരിക്കുന്നു
ചെന്നൈ: അടുത്ത ഐ.പി.എൽ സീസണിൽ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ എം.എസ് ധോണി ഇതുവരെ അഭിപ്രായം അറിയിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സി.ഇ.ഒ കാശി വിശ്വാനാഥൻ പറഞ്ഞു. ഈമാസം 31ന് മുമ്പ് തീരുമാനം അറിയിക്കാമെന്നാണ് ധോണി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 31നാണ് ടീമുകൾ നിലനിറുത്തുന്ന താരങ്ങളുടെ ലിസ്റ്റ് കൊടുക്കേണ്ട അവസാന തീയതി. നിലവിലെ സാഹചര്യത്തിൽ അഞ്ച് വർഷം മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരങ്ങളെ അൺക്യാപ്‌ഡ് താരങ്ങളായി നിലനിറുത്താമെന്ന നിയമം വന്നത് ചെന്നൈയ്ക്ക് സഹായകമാണ്. ധോണിയെ അൺക്യപ്‌ഡ് താരമായി 4 കോടി രൂപയ്ക്ക് നിലനിറുത്താനാകും.
വർഷങ്ങളായി ഐ.പി.എല്ലിൽ ഉപയോഗിക്കാതിരുന്ന ‘അൺകാപ്‍ഡ്’ നിയമം തിരികെക്കൊണ്ടുവന്നത് ധോണിക്കു വേണ്ടിയാണെന്നു വിമര്‍ശനമുയർന്നിരുന്നു.
Source link