തിര. കമ്മിഷൻ വിലക്കി: മുഖ്യമന്ത്രിയുടെ പരിപാടി മാറ്റിവച്ചു

തിരുവനന്തപുരം: ജൈവവൈവിദ്ധ്യ ബോർഡ് ഏർപ്പെടുത്തിയ സംസ്ഥാന ജൈവവൈവിദ്ധ്യ സംരക്ഷണ പുരസ്കാര വിതരണം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശത്തെ തുടർന്ന് മാറ്റി വച്ചു. ഇന്നലെ വൈകിട്ട് 5.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരം നൽകാനിരുന്നത്. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന സാഹചര്യത്തിൽ ചടങ്ങ് മാറ്റിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. പരിപാടി തിരഞ്ഞെടുപ്പിന് ശേഷം നടത്തുമെന്ന് അധികൃതർ അറിയിച്ചു.


Source link
Exit mobile version