INDIA

പ്രാർഥന പരാമർശം: ചീഫ് ജസ്റ്റിസിനെ വിമർശിച്ച് നേതാക്കൾ

പ്രാർഥന പരാമർശം: ചീഫ് ജസ്റ്റിസിനെ വിമർശിച്ച് നേതാക്കൾ – Criticism against Chief Justice for prayer reference | India News, Malayalam News | Manorama Online | Manorama News

പ്രാർഥന പരാമർശം: ചീഫ് ജസ്റ്റിസിനെ വിമർശിച്ച് നേതാക്കൾ

മനോരമ ലേഖകൻ

Published: October 22 , 2024 02:25 AM IST

Updated: October 21, 2024 09:57 PM IST

1 minute Read

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് (PTI Photo/Arun Sharma)(PTI11_25_2022_000236A)

ന്യൂഡൽഹി ∙ അയോധ്യ കേസിൽ പരിഹാരം കണ്ടെത്താൻ ഈശ്വരനെ പ്രാർഥിച്ചെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പരാമർശത്തിനു വിമർശനം. സമാജ്‌വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് രൂക്ഷ പരാമർശങ്ങൾ നടത്തിയെങ്കിലും സംഭവം വിവാദമായതോടെ ചീഫ് ജസ്റ്റിസിനെക്കുറിച്ചല്ല പറഞ്ഞതെന്നു തിരുത്തി. സാധാരണക്കാരനു നീതി ലഭ്യമാക്കുന്നതുൾപ്പെടെ ദൈവത്തോടു ചീഫ് ജസ്റ്റിസ് പ്രാർഥിക്കേണ്ട വേറെയും വിഷയങ്ങളുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഉദിത് രാജിന്റെ പ്രതികരണം. 

കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ നടന്ന ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് പ്രാർഥനയെപ്പറ്റി പറഞ്ഞത്. കേസ് പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.

പരിഹാരം കണ്ടെത്താൻ കഴിയാത്ത ചില കേസുകൾ പലപ്പോഴും കിട്ടാറുണ്ടെന്നും അത്തരത്തിൽ ഒന്നായിരുന്നു അയോധ്യ തർക്കഭൂമിയെക്കുറിച്ചുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആരാധനാമൂർത്തിയുടെ മുൻപാകെ ഇരുന്ന് പരിഹാരം വേണമെന്ന് താൻ പ്രാർഥിക്കുകയായിരുന്നു. നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം എല്ലായ്പ്പോഴും പരിഹാരം നൽകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

English Summary:
Criticism against Chief Justice for prayer reference

2togfkl9jjno3kfht9l021pjuj mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-common-ayodhya mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-judiciary-justice-dy-chandrachud


Source link

Related Articles

Back to top button