മോദിയുടെ ബിരുദം: അപകീർത്തിക്കേസ് തള്ളണമെന്ന കേജ്രിവാളിന്റെ ആവശ്യം നിരസിച്ചു
മോദിയുടെ ബിരുദം: അപകീർത്തിക്കേസ് തള്ളണമെന്ന കേജ്രിവാളിന്റെ ആവശ്യം നിരസിച്ചു – Supreme court rejects Kejriwal’s plea in PM Modi defamation case | India News, Malayalam News | Manorama Online | Manorama News
മോദിയുടെ ബിരുദം: അപകീർത്തിക്കേസ് തള്ളണമെന്ന കേജ്രിവാളിന്റെ ആവശ്യം നിരസിച്ചു
മനോരമ ലേഖകൻ
Published: October 22 , 2024 02:27 AM IST
1 minute Read
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചു നടത്തിയ പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസ് ഒഴിവാക്കണമെന്ന ആംആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കേജ്രിവാളിന്റെ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടു മജിസ്ട്രേട്ട് കോടതി നോട്ടിസ് നൽകിയതു ചോദ്യം ചെയ്തുള്ള ഹർജി നേരത്തെ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് കേജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ സഞ്ജയ് സിങ് എംപിയുടെ സമാന ആവശ്യം കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി തള്ളി. കേസിന്റെ വസ്തുതകളിലേക്കു കടക്കാതെയാണ് ഉത്തരവെന്നും കേസ് നിലനിൽക്കുമോ എന്നതടക്കം കാര്യങ്ങൾ വിചാരണക്കോടതി പരിശോധിക്കണമെന്നും ജഡ്ജിമാരായ ഋഷികേശ് റോയി, എസ്.വി.എൻ. ഭട്ടി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
English Summary:
Supreme court rejects Kejriwal’s plea in PM Modi defamation case
mo-news-common-newdelhinews mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-politics-leaders-arvindkejriwal 105s439b5l2gnafilgp1p3v1sb
Source link