ദിവ്യയുടെ വാദം പൊളിയുന്നു, നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേയ്ക്ക് താനാരെയും ക്ഷണിച്ചിട്ടില്ലെന്ന് കളക്‌ടർ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേയ്ക്ക് ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് സൂചിപ്പിച്ച് കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ​ലി​ഞ്ഞു​ ​ക​യ​റി​യ​ത​ല്ല,​​​ ​യാ​ത്ര​അ​യ​പ്പ് ​യോ​ഗ​ത്തി​ന് ​ക​ള​ക്ട​ർ​ ​ക്ഷ​ണി​ച്ച​താ​ണ് എന്നായിരുന്നു ​കോടതി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യിൽ ദിവ്യ പറഞ്ഞത്.

കളക്‌ടർ ക്ഷണിച്ചിട്ടാണോ നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് എത്തിയതെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പരിപാടി നടത്തുന്നത് കളക്‌ടറല്ല, സ്റ്റാഫ് കൗൺസിൽ ആണെന്ന് കളക്‌ടർ വ്യക്തമാക്കി. താനല്ല പരിപാടിയുടെ സംഘാടകൻ. അതിനാൽ ആരെയും ക്ഷണിക്കേണ്ടതില്ല. പ്രോട്ടോക്കോൾ ലംഘനമാവും എന്നതിനാലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തടയാതിരുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടുണ്ട്. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. നവീൻ ബാബുവിന്റെ കുടുംബത്തിനയച്ച കത്ത് കുറ്റസമ്മതമല്ല, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്ന് അറിയിച്ചതാണെന്നും കളക്‌ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

യോ​ഗ​ത്തി​ലെ​ ​പ്ര​സം​ഗ​ത്തി​ന്റെ​ ​പ​ക​ർ​പ്പ് ​ദി​വ്യ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കിയിരുന്നു.​ ​ഫ​യ​ൽ​ ​നീ​ക്കം​ വേഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ​ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​ ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ടു​ത്താ​നാ​ണി​ത്.​ ​ഔ​ദ്യോ​ഗി​ക​ ​തി​ര​ക്കാ​യ​തി​നാ​ലാ​ണ് ​കൃ​ത്യ​സ​മ​യ​ത്ത് ​എ​ത്താ​തി​രു​ന്ന​ത്.​ ​പ​രി​പാ​ടി​ ​ക​ഴി​ഞ്ഞോ​ ​എ​ന്ന് ​ക​ള​ക്ട​റോ​ട് ​വി​ളി​ച്ച് ​അ​ന്വേ​ഷി​ച്ചു.​ ​ഇ​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​ത​ന്നോ​ട് ​വ​രാ​ൻ​ ​നി​ർ​ദേ​ശി​ച്ചു.​ ​അ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​എ​ത്തി​യ​തെന്നാണ് ജാമ്യാപേക്ഷയിൽ ദിവ്യ വ്യക്തമാക്കിയത്.


Source link
Exit mobile version