ഉപതിരഞ്ഞെടുപ്പ്: സിപിഎമ്മിന്റെ അവിശുദ്ധ സഖ്യത്തെ തുറന്നുകാട്ടുമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വയനാട്, പാലക്കാട്,ചേലക്കര എന്നിവിടങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം യോഗം പങ്കുവെച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.
കോണ്‍ഗ്രസിനെയാണ് സിപിഎം മുഖ്യശത്രുവായി കാണുന്നതെന്ന് യോഗം വിലയിരുത്തി. ബിജെപിയോട് സിപിഎമ്മിനുള്ളത് മൃദുസമീപനമാണ്. കെപിസിസി ഭാരവാഹികള്‍ക്കും രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ക്കും എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതല കെപിസിസി നിശ്ചയിച്ച് നല്‍കി.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല,ഡോ.ശശി തരൂര്‍,കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Source link