കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തന്റെ മൊഴിയെടുത്തു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് പ്രശാന്തൻ മൊഴി നൽകിയത്. എന്തൊക്കെ വിശദാംശങ്ങളാണ് പ്രശാന്തനിൽ നിന്ന് പൊലീസ് തേടിയതെന്നോ പ്രശാന്തന്റെ മൊഴിയെക്കുറിച്ചോ വ്യക്തതയില്ല. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രശാന്തൻ ഓടിപ്പോകുകയായിരുന്നു.
അതേസമയം, ടിവി പ്രശാന്തൻ നിലവിൽ സർക്കാർ ഉദ്യോഗസ്ഥൻ അല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജിലെ സാധാരണ ജീവനക്കാരനാണ് ടിവി പ്രശാന്തനെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ പ്രശാന്തൻ സർക്കാർ ജീവനക്കാരൻ ആയിട്ടില്ലെന്നും അയാളെ സ്ഥിരപ്പെടുത്തില്ലെന്നും മന്ത്രി ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു. പമ്പിന്റെ അപേക്ഷകൻ പ്രശാന്തൻ തന്നെയാണോയെന്ന് അറിയില്ല. വിഷയം ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
‘ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ പണ്ട് മുതൽ അറിയാമായിരുന്നു. ഒരു കള്ളം പോലും പറയരുതെന്ന് ജീവിതത്തിൽ ദൃഢനിശ്ചയം എടുത്തയാളാണ് നവീൻ. അദ്ദേഹത്തെ വിദ്യാർത്ഥി കാലഘട്ടം മുതൽ അറിയാം. ടിവി പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല. പ്രശാന്തൻ കരാർ തൊഴിലാളിയാണെങ്കിൽ ജോലിയിൽ നിന്ന് നീക്കം ചെയ്യും. നിയമപരമായി മുന്നോട്ട് പോകുമ്പോൾ തെളിവ് വേണം. അതിൽ അന്വേഷണം നടക്കുകയാണ്. ഇന്ന് നിയമോപദേശം തേടും. പ്രശാന്തൻ ഇനി സർവീസിൽ വേണ്ട. സ്ഥിരപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല’,- മന്ത്രി വ്യക്തമാക്കി.
Source link