നാഗചൈതന്യ-ശോഭിത വിവാഹം; ഒരുക്കങ്ങൾ തുടങ്ങി

നാഗചൈതന്യ-ശോഭിത വിവാഹം; ഒരുക്കങ്ങൾ തുടങ്ങി | Naga Chaitanya Sobhita Dhulipala Wedding
നാഗചൈതന്യ-ശോഭിത വിവാഹം; ഒരുക്കങ്ങൾ തുടങ്ങി
മനോരമ ലേഖകൻ
Published: October 21 , 2024 03:48 PM IST
1 minute Read
ശോഭിത പങ്കുവച്ച ചിത്രങ്ങളിൽ നിന്നും
തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളിൽ ഒന്നാണ് ശോഭിത ധൂലിപാല-നാഗ ചൈതന്യ വിവാഹം. ഗോധുമ റായി പശുപൂ ആചാരത്തോടെ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു. തന്റെ ഗോധുമ റായി പശുപു ദഞ്ചത്തിൽ നിന്നുള്ള ഫോട്ടോകൾ ശോഭിത സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു. തെലുങ്ക് ജനതയുടെ പരമ്പരാഗതമായ ചടങ്ങുകളിൽ ഒന്നാണ് ഇത്. വധുവിന് സന്തോഷവും സമൃദ്ധിയും വിജയകരമായ ദാമ്പത്യജീവിതവും ഉണ്ടാവാനായി നടത്തുന്ന ഒരു പുണ്യ ചടങ്ങാണ് ഇത്. കുടുംബം, ആത്മീയത, സമൂഹം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ഈ ആചാരം തെലുങ്ക് ജനതയുടെ വിവാഹാഘോഷങ്ങളിലെ അവിഭാജ്യ ഘടകമാണ്.
മനോഹരമായ പിങ്ക് സിൽക്ക് സാരിയായിരുന്നു ശോഭിതയുടെ വേഷം. സ്വർണാഭരണങ്ങൾ ധരിച്ചു, മുല്ലപ്പൂക്കൾ കൊണ്ട് മുടി അലങ്കരിച്ചു പരമ്പരാഗത ലുക്കിലായിരുന്നു ശോഭിത. ‘‘അങ്ങനെ അത് ആരംഭിക്കുന്നു’’, എന്നാണ് ചിത്രങ്ങൾ ശോഭിത നൽകിയ അടിക്കുറിപ്പ്.
ഓഗസ്റ്റ് 8നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹ തിയതി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരും ഇതിനെ പറ്റി തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും ഒന്നിച്ച് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
സായ് പല്ലവിയ്ക്കൊപ്പമുള്ള ‘തണ്ടേൽ’ എന്ന സിനിമയാണ് നാഗചൈതന്യയുടെ പുതിയ പ്രൊജക്ട്. ദേവ് പട്ടേലിന്റെ ‘മങ്കി മാൻ’ എന്ന ചിത്രത്തിലാണ് ശോഭിത ധൂലിപാല അവസാനമായി അഭിനയിച്ചത്. കുറുപ്പ് ,മൂത്തോൻ തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
English Summary:
Naga Chaitanya, Sobhita Dhulipala’s wedding prep begins with a beautiful ceremony
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-nagachaitanya mo-entertainment-common-tollywoodnews mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-sobhita-dhulipala 5c9k63uncj58rfq5ml2tmlj26
Source link