KERALAMLATEST NEWS
ഞരമ്പ് മുറിച്ച് ദൃശ്യം വാട്‌സാപ്പിൽ അയച്ച് പെൺസുഹൃത്ത്, ആശുപത്രിയിലാക്കിയ 30കാരൻ കുഴഞ്ഞുവീണ് മരിച്ചു

ന്യൂഡൽഹി: കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് രംഗം വാട്‌സാപ്പിലൂടെ യുവാവിന് അയച്ചുനൽകി പെൺസുഹൃത്ത്. ഉടൻ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ഡൽഹിയിലെ ആനന്ദ് വിഹാറിലാണ് ദാരുണമായ സംഭവമുണ്ടായത്. അരുൺ നന്ദ എന്ന 30കാരനാണ് പെൺ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ വീണ് മരിച്ചത്.
അരുണിന്റെ സുഹൃത്തായ യുവതി കൈത്തണ്ടയിൽ ഞരമ്പ് മുറിച്ച ശേഷം ദൃശ്യങ്ങൾ വാട്‌സാപ്പിൽ അയച്ച് നൽകി. ഉടനെ യുവതിയെ അരുൺ താമസസ്ഥലത്തെത്തി അടുത്തുള്ള കൈലാഷ് ദീപക് ആശുപത്രിയിൽ എത്തിച്ചു. ശേഷമാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം ഞരമ്പ് മുറിച്ച യുവതിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചതായും പൊലീസ് വ്യക്തമാക്കുന്നു.
Source link