‘വിമാനസർവീസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്ന കാര്യം ആലോചനയിൽ’ – Latest News | Manorama Online
വിമാന സർവീസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണി: ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം
ഓൺലൈൻ ഡെസ്ക്
Published: October 21 , 2024 02:48 PM IST
1 minute Read
റാം മോഹൻ നായിഡു (Photo:X/ANI)
ന്യൂഡൽഹി∙ വിമാന സർവീസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റകൃത്യമാക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹൻ നായിഡുവാണ് ഇതു സംബന്ധിച്ച് സുപ്രധാന വിവരം പ്രഖ്യാപിച്ചത്.
ഇതിനായി നിയമഭേദഗതി കൊണ്ടുവരുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ ആലോചനയിലുണ്ടെന്നും റാം മോഹൻ നായിഡു അറിയിച്ചു. നിലവിൽ രാജ്യത്തെ വിമാന സർവീസുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘ഭീഷണികൾ നിസാരമായി കാണാനാകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. വ്യാജ കോളുകൾക്കെതിരെയും ഇ–മെയിലുകൾക്കെതിരെയും കർശന നടപടി വേണം. ഇത്തരം വ്യാജ ഭീഷണികൾ യാത്രക്കാർക്കും കമ്പനികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതിനു പരിഹാരം കണ്ടെത്തിയേ മതിയാകൂ.
ഏത് എയർലൈനു ഭീഷണിയുണ്ടായാലും അത് ഞങ്ങൾക്കെതിരെയുള്ള ഭീഷണിയായി തന്നെയാണ് കണക്കാക്കുന്നത്. വിപിഎൻ ഉപയോഗിച്ചാണ് പലരും വ്യാജ കോളുകള്‍ ചെയ്യുന്നത്. അതിനാൽ തന്നെ വേറെ രാജ്യങ്ങളിൽ നിന്നായിരിക്കും ഈ കോളുകൾ വരുന്നത്.’’ – റാം മോഹൻ നായിഡു ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
English Summary:
Aviation Security: India Considers Strict Laws for Fake Bomb Threats
mo-news-common-bomb-threat mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 4tdqpch5c2dt6708b9ekbk4bjv
Source link